Advertisment

ആക്സിസ് ബിസിനസ് സൈക്കിള്‍സ് ഫണ്ട് അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി:  ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ബിസിനസ് സൈക്കിള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതി പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് ബിസിനസ് സൈക്കിള്‍സ് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ ഫെബ്രുവരി രണ്ടു മുതല്‍ 16 വരെ നടത്തും. 5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന്  ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

വിവിധ ബിസിനസ് ചക്രങ്ങള്‍ക്ക് അനുസൃതമായി ഓഹരികളിലും അനുബന്ധ സെക്യൂരിറ്റികളിലും പ്രധാനമായി നിക്ഷേപം നടത്തി ദീര്‍ഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിഫ്റ്റി 500 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക.

വിപണിയിലെ അവസരങ്ങള്‍ അച്ചടക്കത്തോടു കൂടി പ്രയോജനപ്പെടുത്തുന്ന ഫണ്ട് ഹൗസ് ആയതിനാല്‍ ആക്സിസ് ബിസിനസ് സൈക്കിള്‍സ് പദ്ധതി നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്താനാവുന്ന മികച്ച പദ്ധതിയായിരിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ആക്സിസ് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.

Advertisment