Advertisment

മിറെ അസറ്റ് ഫ്‌ളക്‌സി ക്യാപ് എന്‍.എഫ്.ഒ: രാജ്യത്തെ വളര്‍ച്ച നേട്ടമാക്കാന്‍ അവസരം

New Update

publive-image

Advertisment

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഫ്‌ള്ക്‌സി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 3 മുതല്‍ 17 വരെ എന്‍.എഫ്.ഒയ്ക്കായി അപേക്ഷിക്കാം. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ വിപണി മൂല്യമുള്ള കമ്പനികളില്‍ ഫണ്ട് നിക്ഷേപം നടത്തും. വിശാലമായ നിക്ഷേപ ചക്രവാളമാണ് അതുകൊണ്ടുതന്നെ ഫണ്ടിന് ഉള്ളത്.

വ്രീജേഷ് കസേറയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫണ്ടിന്റെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ടിആര്‍ഐ  ആയിരിക്കും.

സവിശേഷതകള്‍:

ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ സെക്ടറുകളിലെ എല്ലാ വിപണി മൂല്യമുള്ള ഓഹരികളിലും നിക്ഷേപിക്കാനുള്ള അവസരം.

വളര്‍ച്ചാ, മൂല്യാധിഷ്ഠിത ഓഹരികളുടെ മിശ്രിതം.

ഇന്ത്യയുടെ വളര്‍ച്ചയോടൊപ്പമുള്ള നിക്ഷേപ സാധ്യത.

നിക്ഷേപ ആശയങ്ങള്‍, സെക്ടറുകള്‍, പരിധികള്‍, റിസ്‌ക് എന്നിവയുടെ വൈവിധ്യവത്കരണം.

അഞ്ചുവര്‍ഷമോ അതില്‍കൂടുതല്‍ കാലയളവോ നിക്ഷേപം തുടരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മികച്ച വൈവിധ്യവത്കൃത പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അനുയോജ്യം.

'ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന്റെ പ്രയോജനം ലഭിക്കാന്‍ ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലെ വിലകുറഞ്ഞതും മുന്നേറ്റ സാധ്യതയുള്ളതുമായ ഓഹരികള്‍ തിരഞ്ഞെടുത്താകും നിക്ഷേപം നടത്തുക' മിറെ അസെറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഫണ്ട് മാനേജര്‍ വ്രീജേഷ് കസേറ പറഞ്ഞു.

'മൂലധന വിപണിയില്‍നിന്ന് ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരുടെ റിസ്‌കിന് അനുസരിച്ച് നേട്ടമുണ്ടാക്കുന്ന നിക്ഷേപ രീതിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ മികച്ച നിലയിലാണ്. അതോടൊപ്പം വികസനത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ പദ്ധതികളില്‍ വന്‍തുക മുടക്കുന്ന സാഹചര്യത്തിലാണ് ഫണ്ടിന്റെ നിക്ഷേപം. ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ മിറെ അസെറ്റ് ഫള്ക്‌സി ക്യാപിന് ഇത് ഗുണകരമാകും'മിറെ അസെറ്റ് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ്(ഇന്ത്യ)സി.ഇ.ഒ സ്വരൂപ് മൊഹന്തി പറഞ്ഞു.

വിപണി സാഹചര്യം പരിഗണിക്കുമ്പോള്‍ റിസ്‌കിന് ഉയര്‍ന്ന റിട്ടേണ്‍ എന്ന ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഫണ്ടിന് കഴിയും. ദീര്‍ഘകാലയളവ് ലക്ഷ്യമിട്ടുള്ള പോര്‍ട്ട്‌ഫോളിയോയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് മിറെ അസറ്റ് ഫെക്‌ളക്‌സി ക്യാപ് ഫണ്ട് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു-മൊഹന്തി കൂട്ടിച്ചേര്‍ത്തു.

Advertisment