ട്രെന്‍ഡ്‌ മൈക്രോയുമായി സഹകരിച്ച്‌ ബിസിനസുകള്‍ക്ക്‌ ക്ലൗഡ്‌ അധിഷ്‌ഠിത നൂതന സുരക്ഷ സംവിധാനം ഒരുക്കി വോഡഫോണ്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, January 12, 2018

കൊച്ചി:  ട്രെന്‍ഡ്‌ മൈക്രോയുമായി സഹകരിച്ച്‌  വോഡഫോണ്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായുള്ള നൂതന സുരക്ഷാ സംവിധാനമായ വോഡഫോണ്‍ സൂപ്പര്‍ ഷീല്‍ഡ്‌ അവതരിപ്പിക്കുന്നു.  നിര്‍ണായക ബിസിനസ്‌ വിവരങ്ങളെ വൈറസ്‌ ആക്രമണം, റാന്‍സം വെയര്‍, സ്‌പൈ വെയര്‍, ഫിഷിങ്‌ വെബ്‌സൈറ്റുകള്‍, ഡാറ്റ മോഷണം തുടങ്ങിയവയില്‍ നിന്നെല്ലാം കാത്തു സൂക്ഷിക്കുന്ന നൂതന സുരക്ഷാ സംവിധാനമാണ്‌ ക്ലൗഡ്‌ അധിഷ്‌ഠിതമായ വോഡഫോണ്‍ സൂപ്പര്‍ ഷീല്‍ഡ്‌.

യുഎസ്‌ബി പോര്‍ട്ട്‌ ബ്ലോക്കിങ്‌, യുആര്‍എല്‍ ഫില്‍റ്ററിങ്‌, വിന്‍ഡോസില്‍ ഫുള്‍ ഡിസ്‌ക്‌ എന്‍ക്രിപ്‌ഷന്‍ തുടങ്ങിയ ആധുനിക സംരംഭക ഗ്രേഡ്‌ ഫീച്ചറുകളെല്ലാം അടങ്ങിയതാണ്‌ സൂപ്പര്‍ ഷീല്‍ഡ്‌. ട്രെന്‍ഡ്‌ മൈക്രോസിന്റെ ക്ലൗഡ്‌ അധിഷിഠിത ഗ്ലോബല്‍ സ്‌മാര്‍ട്ട്‌ പ്രൊട്ടക്ഷന്‍ നെറ്റ്‌വര്‍ക്കിന്റെ പിന്തുണയോടെ സൂപ്പര്‍ ഷീല്‍ഡ്‌, ഭീഷണികള്‍ തിരിച്ചറിഞ്ഞ്‌ ഉപകരണങ്ങളെ ബാധിക്കും മുമ്പെ തടയുന്നു.

വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ അപ്പപ്പോള്‍ തന്നെ ക്ലൗഡ്‌ പ്ലാറ്റ്‌ഫോമില്‍ നിന്നും അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു. അതുകൊണ്ടു തന്നെ സെര്‍വറുകള്‍ക്കും സങ്കീര്‍ണമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിന്യാസ നിയന്ത്രണം ആവശ്യമായി വരുന്നില്ല. ഇതിന്റെ പ്രധാന അഡ്‌മിന്‍ പരിപാലന ഫീച്ചര്‍ എപ്പോള്‍ എവിടെ വേണമെങ്കിലും യുആര്‍എല്‍ അധിഷ്‌ഠിത കണ്‍സോളില്‍ ലഭ്യമാണ്‌.

വിന്‍ഡോസ്‌ പിസി, മാക്‌ ബുക്കുകള്‍, വിന്‍ഡോസ്‌ സെര്‍വറുകള്‍, ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും സംരക്ഷണം ലഭിക്കത്തക്ക രീതിയിലാണ്‌ സൂപ്പര്‍ ഷീല്‍ഡ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ഉപയോക്താക്കളെ മാനേജ്‌ ചെയ്യാനും ഓണ്‍ലൈന്‍ ലൈസന്‍സ്‌, ഗ്രാന്റ്‌, ആക്‌സസ്‌ പുനഃപരിശോധന, റീപ്പോര്‍ട്ടുകളും ഡാഷ്‌ബോര്‍ഡും തയ്യാറാക്കല്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്കു തന്നെ ചെയ്യാം.

ബിസിനസുകള്‍ വ്യാപകമായി ഡിജിറ്റലും ഓണ്‍ലൈനുമായതോടെ ഡാറ്റകളുടെയും വിവരങ്ങളുടെയും സുരക്ഷ നിര്‍ണായകമായെന്നും വോഡഫോണ്‍ സൂപ്പര്‍ഷീല്‍ഡ്‌ ലളിതമായി താങ്ങാവുന്ന നിരക്കില്‍ ആശങ്കകള്‍ ഒഴിവാക്കി സ്വതന്ത്രമായി സംരംഭക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും വോഡഫോണ്‍ ബിസിനസ്‌ സര്‍വീസസ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അനില്‍ ഫിലിപ്പ്‌ പറഞ്ഞു.

സുരക്ഷാ ഭീഷണികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും സങ്കീര്‍ണമായ ഐടി പരിസ്ഥിതിയിലും വഴക്കമുള്ള, എളുപ്പത്തില്‍ പരിപാലിക്കാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത്‌ ബിസിനസുകള്‍ക്ക്‌ ആവശ്യമായി. സുരക്ഷിതമായ സംരംഭങ്ങള്‍ക്കും എസ്‌എംബി ഉപഭോക്താക്കള്‍ക്കുമായി വോഡഫോണുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഞങ്ങളുടെ നൂതനമായ സുരക്ഷാ സൗകര്യം ഇതിന്‌ സഹായിക്കുമെന്നും എല്ലാ തലങ്ങള്‍ക്കും മോഡലുകള്‍ക്കുമായുള്ള ബഹുമുഖ സുരക്ഷയാണ്‌ ഉറപ്പു നല്‍കുന്നതെന്നും ട്രെന്‍ഡ്‌ മൈക്രോ ഇന്ത്യ-സാര്‍ക്ക്‌ കണ്‍ട്രി മാനേജര്‍ നിലേഷ്‌ ജെയിന്‍ പറഞ്ഞു.

വോഡഫോണിന്റെ ഓണ്‍ലൈന്‍ വിപണിയായ വോഡഫോണ്‍ ക്ലൗഡ്‌സ്റ്റോറില്‍ (www.cloud.vodafone.in) ഒരാള്‍ക്ക്‌ മാസം 99 രൂപയ്‌ക്കും ഒരു വര്‍ഷത്തേക്ക്‌ ഒരാള്‍ക്ക്‌ 999 രൂപയ്‌ക്കും വോഡഫോണ്‍ സൂപ്പര്‍ ഷീല്‍ഡ്‌ ലഭ്യമാണ്‌.  ബിസിനസ്‌ സ്ഥാപനങ്ങള്‍ക്ക്‌ ഓണ്‍ലൈനില്‍ വാങ്ങി സൗകര്യപ്രദമായ തരത്തില്‍ പേയ്‌മെന്റ്‌ തെരഞ്ഞെടുത്ത്‌ ഓണ്‍ലൈനായി ലൈസന്‍സ്‌ നല്‍കി ഉപയോക്താക്കളെ പരിപാലിക്കാം.

അക്കൗണ്ട്‌ മാനേജ്‌മെന്റ്‌, റിലേഷന്‍ഷിപ്പ്‌ മാനേജ്‌മെന്റ്‌, ക്ലൗഡ്‌ പിന്തുണയോടെ അടിസ്ഥാന സൗകര്യം തുടങ്ങിയവയില്‍ പരിശീലനവും സേവനവും വോഡഫോണ്‍ നല്‍കുന്നുണ്ട്‌.

×