Advertisment

എൻഎസ്എസ് കാനഡ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 29 ഞായറാഴ്ച

New Update

publive-image

Advertisment

ഒന്‍റാറിയോ: എൻഎസ്എസ് കാനഡ ഓണം -2021 ഓഗസ്റ്റ് 29 -ന് ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് നടത്തപ്പെടും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി വളരെ ഭാഗിയായി നടത്തിവരാറുള്ള ഓണാഘോഷപരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്വല്‍ ആയാണ് നടത്തപ്പെടുക.

കേരളത്തിന്റെ മാറ്റുയർത്തുന്ന ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, കവിത പാരായണം, ചെണ്ടമേളം, ആധുനികതയുടെ സിനിമാറ്റിക് ഡാൻസ് എന്നിവയുൾപ്പെടെ വളരെ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ വർഷത്തെയും പോലെ വിവിധ ബിസിനസ്സ് സംരംഭകർ ഈ സാംസ്കാരിക ഉത്സവത്തിന് ഇക്കൊല്ലവയും അകമഴിഞ്ഞ് സഹായ സഹകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷ പരിപാടിയിൽ സംബന്ധിയ്ക്കുന്നതിനുള്ള സൂം മീറ്റിങ് വിശദശാംശങ്ങൾ ചുവടെ ചേർക്കുന്നു. Meeting ID :6987612882 ; Passcode : 866563

canada news
Advertisment