Advertisment

മലയാളിയുടെ സ്വന്തം നാടന്‍ വാറ്റിന് വന്‍ ഡിമാന്‍ഡ് ! കാനഡയിലെ 'മന്ദാകിനി'യെന്ന മദ്യം തയ്യാറാക്കുന്നത് മലയാളികളുടെ നാടന്‍ വാറ്റിന്റെ രീതിയില്‍. മന്ദാകിനിക്ക് പിന്നിലുള്ളതും മലയാളികള്‍. കോതമംഗലം സ്വദേശികളും മൂവാറ്റുപുഴ സ്വദേശിയും നിര്‍മ്മിച്ച മന്ദാകിനി കാനഡയിലും സമീപത്തും സൂപ്പര്‍ ഹിറ്റ് ! നാടന്‍ വാറ്റിന് വില വെറും 2300 രൂപ മാത്രം

New Update

publive-image

Advertisment

മലയാളിയുടെ സ്വന്തം നാടന്‍ വാറ്റ്..! ഇതങ്ങ് കോട്ടയത്തോ, കോഴിക്കോട്ടോ അല്ല.. അങ്ങ് കാനഡയില്‍.. പേര് മന്ദാകിനി.. !

ലണ്ടനിലെ കൊമ്പന്‍ ബിയറിനും അര്‍ലണ്ടിലെ മഹാറാണിക്കും ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മന്ദാകിനി. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ സഹോദരന്‍മാരും മൂവാറ്റുപുഴ സ്വദേശിയുമാണ് ഈ മന്ദാകിനിക്ക് പിന്നില്‍.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് മന്ദാകിനി വിപണിയില്‍ ഇറക്കിയിട്ടുള്ളത്. മറ്റു രാജ്യങ്ങളിലെ നാടന്‍ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്നതു കണ്ടാണ് നമ്മുടെ നാടന്‍ വാറ്റും മാര്‍ക്കറ്റ് ചെയ്തുകൂടെയെന്ന ചിന്ത വന്നതെന്നാണ് മന്ദാകിനിയുടെ നിര്‍മ്മാതാക്കള്‍ ചിന്തിച്ചത്.

തുടര്‍ന്ന് നാലുവര്‍ഷം നല്ല പഠനവും നടത്തി. ഇവര്‍ റെസീപ്പി തയ്യാറാക്കി ഡിസ്റ്റലറിയില്‍ നല്‍കി. പുറത്തുള്ള ഡിസ്റ്റലറിയിലാണ് മന്ദാകിനി ഇവര്‍ നിര്‍മ്മിക്കുന്നത്. 46 ശതമാനമാണ് മന്ദാകിനിയിലുള്ള ആല്‍ക്കഹോളിന്റെ അളവ്.

കേരളത്തിലെ പാരമ്പര്യമുള്ള നല്ല വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ സമന്വയിപ്പിച്ചാണ് മന്ദാകിനിയുടെ നിര്‍മ്മാണമെന്നാണ് സംരഭകരുടെ വാദം. കരിമ്പാണ് വാറ്റുന്നതെന്നും കമ്പിനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. മന്ദാകിനി മലബാറി വാറ്റ് എന്നാണ് ബോട്ടിലിന്റെ പുറത്തെ ലേബലിലുള്ളത്.

ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കസില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടും മലബാര്‍ മേഖലയില്‍ സുലഭമായ നാടന്‍ വാറ്റിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുമാണ് മന്ദാകിനിയുടെ നിര്‍മാണവുമെന്ന് വെബ്സൈറ്റില്‍ പറയുന്നു.

39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് കാനഡയില്‍ വില. അതായത് 2300 ഇന്ത്യന്‍ രൂപ. കാനഡയിലെ വോണ്‍ ഒന്റാറിയോയിലെ ഡിസ്റ്റിലറിയിലാണ് മന്ദാകിനി ഉത്പാദിപ്പിക്കുന്നത്. കാനഡയ്ക്ക് പുറമെ അമേരിക്കയിലും യുകെയിലും മന്ദികിനിക്ക് ആവശ്യക്കാരുണ്ട്.

https://www.mandakini.ca/password?customer_posted=true

-സിനു മുളയനാനി

canada news
Advertisment