Advertisment

കാനഡയിലെ ഫെഡറല്‍ ബജറ്റിന്റെ പ്രധാന ആകര്‍ഷകമായി പ്രവാസികൾക്കടക്കം താങ്ങാനാവുന്ന ഭവന പദ്ധതി ! അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനായി 10.14 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 40,000 ഡോളര്‍ വരെ ലാഭിക്കുന്നതിന് നികുതി രഹിത സേവിംഗ്‌സ് അക്കൗണ്ടുകള്‍ ! ഇന്ത്യാക്കാരടക്കം കാനഡയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഇനി ആശ്വസിക്കാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഒട്ടാവോ: 2022 ലെ ഫെഡറല്‍ ബജറ്റില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനായി 10.14 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ലിബറല്‍ സര്‍ക്കാരിന്റെ പദ്ധതി. ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അവതരിപ്പിച്ച 2022ലെ ബജറ്റിലാണ് ആശ്വാസം പകരുന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഇന്ത്യാക്കാരടക്കം ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

താങ്ങാനാവുന്ന ഭവന പദ്ധതിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകള്‍ ബജറ്റ് അഭിസംബോധന ചെയ്യുന്നുണ്ടെന്നും വ്യവസായങ്ങള്‍ വലിയ തൊഴിലാളി ക്ഷാമം നേരിടുന്ന സമയത്ത് വിദഗ്ധ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ ഇതു സഹായിക്കുമെന്നുമാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തതുപോലെ, ഭവനങ്ങളുടെ കുതിച്ചുയരുന്ന വിലയെ നേരിടാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 2025 ഓടെ നഗരപ്രദേശങ്ങളില്‍ 100,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ നാലു ബില്യണ്‍ ഡോളര്‍ ചെലവഴിക്കും.

കൂടാതെ ചെലവ് കുറഞ്ഞതും ഒന്നിലധികം കുടുംബങ്ങള്‍ സഹകരിച്ചുള്ള ഇരട്ട ഭവനങ്ങള്‍ക്കായി 2.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 40,000 ഡോളര്‍ വരെ ലാഭിക്കുന്നതിന് നികുതി രഹിത സേവിംഗ്‌സ് അക്കൗണ്ടുകളും വാടകയ്ക്ക് സ്വന്തമായി ഒരു പ്രോഗ്രാമും ഒട്ടാവ സൃഷ്ടിക്കും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം മൂല്യം 10.14 ബില്യണ്‍ ഡോളര്‍ എന്നതാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞ വരുമാനമുള്ള കാനഡക്കാര്‍ക്ക് വരെ താങ്ങാനാവുന്ന വിലയില്‍ കുറഞ്ഞ ചെലവിലുള്ള ഭവനത്തിനുള്ള പണം ലഭിക്കുന്നത് ഇന്ത്യാക്കാരായ സ്ഥിര താമസക്കാര്‍ക്ക് ഗുണം ചെയ്യും.

അതേസമയം ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള നടപടികള്‍ ഭവന വിപണിയില്‍ വില വര്‍ധനവിന് കാരണമാകുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. കാനഡയില്‍ താമസിക്കാത്ത മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിന് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മ്മാണവും ബജറ്റിലുണ്ട്.

Advertisment