Advertisment

വർണോജ്വലമായി തണൽ കാനഡയുടെ 'തണൽ സന്ധ്യ'; എം പി ഡാൻ മ്യുസ് ഉദ്ഘാടനം നിർവഹിച്ചു

New Update

publive-image

Advertisment

കാനഡ: തണൽ കാനഡയുടെ മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യ, ജനുവരി 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഓഷ്വവാ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് വർണാഭമായി നടന്നു. പ്രാർത്ഥനയോടും ദേശീയഗാനത്തോടും കൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോഷി കൂട്ടുമ്മേൽ സ്വാഗതം ആശംസിച്ചു.

publive-image

ചടങ്ങിൽ എം പി ഡാൻ മ്യുസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി എം പി ഡാൻ മ്യുസ്ന് ഒപ്പം മെഗാ സ്പോൺസർ ജിയോ ജോസ് ഗോൾഡ് സ്പോസർമാരായ സിനോ ജോയ് നടുവിലേക്കൂറ്റ്, സാബു വർഗീസ് എന്നിവർ നിലവിളക്കിൽ തിരികൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ഗ്രാൻഡ് സ്പോൺസർ സജി മംഗലത്ത്, റോയൽ കേരള ഫുഡ്സ്, എന്നിവർ നാട്ടിൽ ആയിരുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. തണൽ കാനഡ നടത്തുന്ന ജീവകാരുണ്യ പ്രാവർത്തനങ്ങളുടെ പ്രസക്തി ഉദ്ഘാടനപ്രസംഗത്തിൽ എം പി ഡാൻ മ്യുസ് എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്തു. അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ജോൺസൻ ഇരിമ്പൻ തണൽ എന്താണെന്നും അതിന്റെ ലക്‌ഷ്യം എന്തെന്നും പറഞ്ഞു.

തണലിന്റെ ഡയറക്ടർ ജോസ് തോമസ് തന്റെ ആശംസ പ്രസംഗത്തിൽ തണലിന്റെ സേവനങ്ങളും പ്രവർത്തന രീതികളും വിശദീകരിച്ചു. പുതിയ അംഗത്ത്വ അപേക്ഷ സ്വീകരിച്ചുകൊണ്ട് ട്രഷറർ റോബിൻസ് കുര്യാക്കോസ് ന്യൂ മെമ്പേഴ്സിനെ ആദരിച്ചു. കാതുകൾക്ക് ഇമ്പം തുളുമ്പുന്ന സംഗീതവും നയനങ്ങളിൽ വിസ്മയം തീർത്ത നൃത്ത ചുവടുകളും ഒരു കൂട്ടം വയലിനിസ്റ്റുകൾ ഒരുക്കിയ ഫ്യൂഷൻ മ്യൂസിക്കും തണൽ സന്ധ്യയെ അത്യുജ്ജലമാക്കി.

പരിപാടികളുടെ അവസാനം വൈസ് പ്രസിഡന്റ് ബിജോയ് വര്ഗീസ് എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു. ചടങ്ങുകളുടെ അവസാനം നൽകിയ വിഭവ സമൃദ്ധമായ സദ്യ നാവുകളിൽ രുചിയുടെ അനുഭവമായി. നിഷ മേച്ചേരി, സ്മിത ജോൺ, വീണ സിബി, സ്‌റ്റെഫി ജേക്കബ്, ജോമി ജോർജ്, ബിജോയ് വര്ഗീസ്, ബിജു സെബാസ്റ്റ്യൻ, പോൾ ജോസഫ്, ജോസ് തോമസ് ആന്റണി വട്ടവയലിൽ, ജോഷി കൂട്ടുമ്മേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്ത്വം നൽകി.

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്‌. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ എല്ലാ സന്മനസുകളെയും സ്നേഹത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (647)856-9965 / (647)996-3707 / (416)877-2763 / (647) 531-8115 Email: thanalcanada@gmail.com

Advertisment