Advertisment

വാരിയൻകുന്നനെതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസ്

New Update

publive-image

Advertisment

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ മം​ഗളൂരു പൊലീസ് കേസെടുത്തു. വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

തുടർന്നാണ് എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എ കെ സിദ്ദിഖ് എന്ന ഫെയ്സ്ബുക്ക്‌ അക്കൗണ്ടിൽനിന്നാണ് വധഭീഷണി മുഴക്കിയ വിഡിയോ അപ് ലോഡ് ചെയ്തത്.

എ കെ സിദ്ദിഖ് നാട്ടിലുണ്ടോ വിദേശത്താണോ എഫ്ബി അക്കൗണ്ട് വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ടാണ് മംഗളൂരു പൊലീസിന് പരാതി നൽകിയത് എന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മംഗളൂരുവിലും വീടുള്ളയാളാണ് എ പി അബ്‌ദുള്ളക്കുട്ടി.

NEWS
Advertisment