Advertisment

തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; എല്ലാ കോളേജുകളും അടുത്ത മാസം 1 മുതൽ തുറക്കും. തിങ്കൾ മുതൽ 50% ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാം. ബീച്ചുകളിലും സന്ദർശകർക്ക് പ്രവേശനം

New Update

publive-image

Advertisment

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തിങ്കൾ മുതൽ 50% ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബീച്ചുകളില്‍ സന്ദർശകർക്ക് പ്രവേശനം നല്‍കും.

മൃഗശാലകളും പാർക്കുകളും സന്ദർശകർക്കായി തുറക്കാനും തീരുമാനമായി. എല്ലാ കോളേജുകളും അടുത്ത മാസം 1 മുതൽ തുറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരുവർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം. സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കും.

9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമേ ആദ്യഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ തുറക്കാനും തീരുമാനമായി. സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

NEWS
Advertisment