Advertisment

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി, ഒൻപത് മുതൽ 12 വരെയുള്ള സ്‌കൂൾ , കോളേജ് ക്ലാസുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കും; എംകെ സ്റ്റാലിൻ

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. സെപ്തംബർ 15 വരെയാണ് നീട്ടിയതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനവും നിരോധിക്കും.

സംസ്ഥാനത്ത് ഒൻപത് മുതൽ 12 വരെയുള്ള സ്‌കൂൾ , കോളേജ് ക്ലാസുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.

കോളേജുകളിൽ ക്ലാസുകൾ തുടങ്ങാനിരിക്കെ നിബന്ധനകളും സർക്കാർ കടുപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ ആർടിപിസിആർ ടെസ്റ്റിന്റെ സർട്ടിഫിക്കറ്റും വാക്‌സിനെടുത്ത സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

NEWS
Advertisment