Advertisment

ബിസ്ക്കറ്റിന് പണം തരാമെന്ന് പറഞ്ഞു; മൈസൂര്‍ ഗോത്ര ദമ്പതികളുടെ  അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ; പിന്നിൽ മലയാളികളെന്ന് സൂചന

New Update

publive-image

Advertisment

ചെന്നൈ : പൊള്ളാച്ചി ആനമലയില്‍ മൈസൂര്‍ ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കേരള രജിസ്ട്രേഷന്‍ കാറിലെത്തിയ മലയാളം സംസാരിച്ച യുവാക്കളാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ പറയുന്നു .

റോഡരികില്‍ കുഞ്ഞിനെയും സഹോദരങ്ങളെയും കണ്ട് വാഹനം നിര്‍ത്തിയ യുവാക്കൾ ബിസ്ക്കറ്റ് വാങ്ങാന്‍ പണം നല്‍കിയ ശേഷം കുട്ടിയെ കൈയ്യിലെടുത്ത് കടന്നുകളയുകയായിരുന്നു. നെല്ലിയാമ്പതി കണ്ട് മടങ്ങിയവരെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം. കേരള – തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും തമിഴ്നാട് പോലീസ് പരിശോധന ശക്തമാക്കി.

 

NEWS
Advertisment