Advertisment

കൂട്ടിരിക്കാനെത്തിയ സ്ത്രീ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി തട്ടിക്കൊണ്ടുപോയി

New Update

publive-image

Advertisment

ചെന്നൈ: പ്രസവിച്ച യുവതിയ്‌ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സഞ്ചിയിലിട്ട് സ്ത്രീ കടന്നു കളഞ്ഞത്. തഞ്ചാവൂരിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.

രാജലക്ഷ്മിയുടേയും ഗുണശേഖരന്റേയും കുഞ്ഞിനെയാണ് കാണാതായത്. പ്രണയ വിവാഹമായതിനാൽ ബന്ധുക്കൾ ആരും ഒപ്പമില്ലാതിരുന്ന ഇവർക്ക് സഹായ വാഗ്ദാനവുമായി തട്ടിപ്പുകാരി അടുത്തുകൂടുകയായിരുന്നു. ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദമ്പതികൾ അറിയിച്ചു.

രാജലക്ഷ്മി ശുചിമുറിയിലേക്കും ഗുണശേഖരൻ ചായക്കടയിലേക്കും പോയ സമയത്താണ് ഇവർ കുഞ്ഞിനെയെടുത്ത് കടന്നു കളഞ്ഞത്. ഒരു വലിയ സഞ്ചിയുമായി ഓട്ടോ റിക്ഷയിൽ പോകുന്ന ഇവരുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

NEWS
Advertisment