Advertisment

തമിഴ്‌നാട് സ്റ്റേറ്റ് എസ്എസ്എഫ് ഇമാം ബൂസ്വീരി അവാർഡ് കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർക്ക്

New Update

publive-image

Advertisment

ചെന്നൈ: മത വൈജ്ഞാനിക രംഗത്ത് നിസ്തുല സേവനം അർപ്പിക്കുന്ന മഹദ് വ്യക്തിത്വങ്ങൾക്ക് എസ്എസ്എഫ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നൽകിവരുന്ന ഇമാം ബൂസ്വീരി മെമ്മോറിയൽ അവാർഡ് ഇത്തവണ സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർക്ക്.

ദർസ് രംഗത്തെ ആറുപതിറ്റാണ്ട് നീണ്ട സേവന പ്രവർത്തനങ്ങളും ആധ്യാത്മിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ മികവുറ്റ സംഭാവനകളും പരിഗണിച്ചാണ് കോട്ടൂർ കുഞ്ഞഹമ്മദ് മുസ്ലിയാരെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് ജൂറി കമ്മിറ്റി അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 6 30ന് ചെന്നൈയിലെ എഗ്മോർ എംഎംഎ ഹാളിൽ നടക്കുന്ന ഹുബ്ബ് റസൂൽ കോൺഫറൻസിൽ വച്ച് തമിഴ്‌നാട് സ്റ്റേറ്റ് മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ മൻസൂർ ഹാജി ചെന്നൈ അവാർഡ് സമ്മാനിക്കും.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ സഖാഫി മാളിയേക്കൽ, മൗലാനാ മുഹമ്മദ് സലീം സിറാജി, മുഹമ്മദ് ഹാരിസ് സഖാഫി, തമിഴക മുസ്ലിം ജമാഅത്ത് ചെന്നൈ സെക്രട്ടറി ഏറാമല മുഹമ്മദ് ഹാജി , പ്രസിഡണ്ട് അഷ്റഫ് ഹാജി, എസ് എസ് എഫ് തമിഴ്നാട് സ്റ്റേറ്റ് പ്രസിഡണ്ട് കമാലുദ്ദീൻ സഖാഫി, സയ്യിദ് മുഹമ്മദ് റാഷിദ് ബുഖാരി, നൂറുദ്ദീൻ സഖാഫി, അബ്ദുൽ കരീം സഖാഫി, കുഞ്ഞമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിക്കും.

Advertisment