Advertisment

ഇയ്യാള്‍ വല്ല പീഡനത്തിന് ഇരയായാല്‍ എന്നെ കുറ്റം പറയരുത്, ഇമ്മാതിരി പ്രേലോഭിപ്പിച്ചാല്‍ ആരായാലും ഒന്ന് സ്‌നേഹിച്ചു പോകും; മമ്മൂട്ടിയുടെ പുതിയ ലുക്കില്‍ ആരാധിക എഴുതിയ കുറിപ്പ് വിവാദമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടിയുടെ പുത്തന്‍ ലുക്കില്‍ ഒരു ആരാധിക എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പില്‍ മമ്മൂക്ക വല്ല പീഡനത്തിനും ഇരയായാല്‍ തന്നെ കുറ്റം പറയരുത് എന്ന ആരാധികയുടെ വാചകം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

Advertisment

publive-image

ആരാധികയുടെ കുറിപ്പ്:

ഇങ്ങേരുടെ വീട്ടിലെ മതിലിന്റെ പൊക്കം ഒരുപാട് കൂടുതല്‍ ആണോ ആവോ. അല്ല പൊക്കം എത്ര എന്നൊരു ഊഹം ഉണ്ടേല്‍ മതില്‍ ചാടാന്‍ എളുപ്പമായിരുന്നു. അല്ല ഇങ്ങേരുടെ വീട്ടില്‍ പട്ടിയുണ്ടാകുമോ. അല്ല കഷ്ടപ്പെട്ട് മതില് ചാടിയിട്ട് പട്ടിയുടെ കടിയും കൊണ്ട് വന്നിട്ട് കാര്യമില്ലലോ, അല്ലെ ഇങ്ങേരു ഇങ്ങനെ ഒക്കെ തുടങ്ങിയാല്‍ മനുഷ്യന്‍ മതില്‍ ചാടാതെയിരിക്കുന്നത് എങ്ങനെയാണ്. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇയ്യാള്‍ വല്ല പീഡനത്തിന് ഇരയായാല്‍ എന്നെ കുറ്റം പറയരുത്, ഇമ്മാതിരി പ്രേലോഭിപ്പിച്ചാല്‍ ആരായാലും ഒന്ന് സ്‌നേഹിച്ചു പോകും പുല്ല്.

എന്നാല്‍ പോസ്റ്റിനെതിരെ കമന്റുകള്‍ വന്നതോടെ യുവതി കുറിപ്പിലെ പീഡനം എന്നത് മാറ്റി സ്‌നേഹബന്ധം എന്ന് തിരുത്തുകയും ചെയ്തു. എന്നാല്‍ താന്‍ എഴുതിയതില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ച് യുവതി മറ്റൊരു കുറിപ്പും പങ്കുവച്ചു.

പീഡനം എന്ന് കേട്ട ഉടനെ സെക്‌സ് ചിന്തിച്ചു കൂട്ടിയിട്ട് എന്തിനാവോ എന്റെ മണ്ടക്ക് കയറുന്നത്. പീഡനം എന്നാല്‍ ഉപദ്രവിക്കുക എന്നാണ് അര്‍ത്ഥം. അതായത് ഞാന്‍ അല്ലെങ്കില്‍ മറ്റൊരു ആള്‍ ഒന്ന് ദേഷ്യം പിടിച്ചു സംസാരിച്ചത് മറ്റൊരാള്‍ക്ക മാനസിക വിഷമം ഉണ്ടായെങ്കില്‍ അതും മാനസിക പീഡനം ആണ്. മമ്മൂക്കയെ കണ്ടപ്പോള്‍ എനിക്ക് ഒരു കടി കൊടുക്കാന്‍ തോന്നിയാല്‍ അതും പീഡനം ആണ്.

അല്ലാതെ ഇഷ്ടം ഇല്ലാതെ ചെയ്യുന്ന സെക്‌സ് മാത്രമല്ല പീഡനം. കുറെ പേരുണ്ട് എന്ത് കേട്ടാലും സെക്‌സ് മാത്രം തലയില്‍ വരുന്നവര്‍. എനിക്ക് മമ്മൂട്ടി എന്ന വ്യക്തിയോട് കടുത്ത ആരാധനയാണ്. അതുകൊണ്ട് തന്നെ അയാളുടെ ഓരോ ലുക്കും എന്നെ പ്രലോഭിപ്പിക്കാറുമുണ്ട്. അത് ഏത് അര്‍ത്ഥത്തില്‍ എന്നത് എന്റെ കാര്യമാണ്. പിന്നെ പെണ്ണിനെ പറഞ്ഞാല്‍ എന്താകും എന്നു തുള്ളുന്ന എത്രയെണ്ണം ഇവിടുത്തെ പീഡനകൊലപാതകങ്ങള്‍ പോലെ ഉള്ളവയ്ക്ക് പ്രതികരിച്ചു.

ആദ്യം പോയി അതിനൊക്കെ തീരുമാനം ഉണ്ടാക്കാന്‍ നോക്ക് എന്നിട്ട് പോരെ ഇക്കായെ സംരക്ഷിക്കാന്‍ നടക്കാന്‍. പ്രൊഫൈലും പൂട്ടി അണ്ണാക്കില്‍ വച്ചു വാക്കിന്റെ അര്‍ത്ഥം ചികഞ്ഞു വരുന്നു. എവിടുന്നുള്ള തള്ള് കമന്റുകള്‍ ആണ് അതെന്നു അറിയാത്തത് കൊണ്ടല്ല. എനിക്ക് മനസില്ല ആ കമന്റുകള്‍ക് റിപ്ലെ തരാന്‍. എന്താ സാമൂഹിക പ്രതികരണം ഹോ നമിച്ചു.

പക്ഷെ എന്തേലും കാരണത്താല്‍ ആ പോസ്റ്റ് മമ്മൂക്ക കാണാന്‍ ഇടയായാല്‍ നിങ്ങളുടെ മനസില്‍ അത് അത്രയും മോശം വര്‍ത്തമാനം നിങ്ങളെ കുറിച്ച് പറഞ്ഞു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ മാത്രം ഞാന്‍ ഇക്കായോട് മാപ്പ് ചോദിക്കുന്നു. സമൂഹത്തില്‍ വലിയ ദോഷം ആണ് എന്നൊക്കെ ആരൊക്കെയോ പറഞ്ഞത് കൊണ്ട് ആ വാക്ക് ഞാന്‍ എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ട്.

film news
Advertisment