Advertisment

മാനസിക പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യുന്ന 'എസ്കേപ്പിൻ്റെ' ചിത്രീകരണം പൂർത്തിയായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മാനസിക പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യുന്ന എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി. സിംഗിൾ ഷോട്ട്സ് ചലച്ചിത്രം മൂന്ന് ദിവസം കൊണ്ടാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ സർഷിക് റോഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു ചിത്രീകരണം. ഇംഗ്ലീഷ് സിനിമകളിലെ ശൈലി ഉൾപ്പെടുത്താൻ ബോളിവുഡിൽ നിന്നും സാങ്കേതിക സഹായം സ്വീകരിച്ചു. ഒരു ദിവസം ഒരു വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രമേയം.

70 ഓളം പേർ 3 ദിവസങ്ങളിലായി അദ്ധ്വാനിച്ചു. പുതിയ ആവിഷ്കാര ശൈലി പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് വിശ്വാസം. എസ്ആര്‍ ബിഗ് സ്ക്രീൻ ബാനറിലാണ് നിർമ്മാണമെന്നും സർഷിക് റോഷൻ പറഞ്ഞു. Dop സജീഷ് രാജ്, അഭിനേതാക്കളായ അരുൺ, ഗായത്രി സുരേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ആർട്ട് ഡയറക്ടർ സി മോഹൻ വയനാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

cinema
Advertisment