Advertisment

പ്രണയവും പ്രതികാരവും നിറഞ്ഞ "സ്പ്രിംഗ് " - ചിത്രീകരണം പുരോഗമിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ നിർമ്മിച്ച് നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'സ്പ്രിംഗ് ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ പുരോഗമിക്കുന്നു.

publive-image

ചിത്രത്തിൽ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാൻ്റിക് ത്രില്ലർ ചിത്രമാണ്.

publive-image

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം യാമി സോന, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

publive-image

സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്.

-പി ശിവപ്രസാദ്

cinema
Advertisment