Advertisment

രാജ് കുമാര്‍ റാവു ചിത്രം ‘ഹം ദൊ ഹമാരെ ദൊ’യുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രാജ് കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് ‘ഹം ദൊ ഹമാരെ ദൊ’. അഭിഷേക് ജെയ്ന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയ്ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാണ്. ഹം ദൊ ഹമാരെ ദൊയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാജ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിന്‍ ജാഗര്‍ ആണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്കുമാറിന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. രാജ് കുമാര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ ടീസര്‍ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പരേഷ് റാവല്‍, രത്‌ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാജ് കുമാര്‍ റാവുവിന്റെ ജോഡിയായിട്ടുതന്നെയാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. ദീപാവിലിക്കാകും രാജ് കുമാര്‍ റാവു ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Advertisment