Advertisment

സ്വീഡിഷ് ചലച്ചിത്രമേളയിൽ പുരസ്കാര നിറവിൽ മലയാളിയും

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിനർഹനായി മലയാളി സാന്നിധ്യം. നിർമ്മാതാവും നടനുമായ ഡോ.മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (എസ് ഐ എഫ് എഫ് ) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കിയത്

ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച വെയിൽ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ.മാത്യു മാമ്പ്ര ബഹുമതിക്ക് അർഹനായത്. ആറ് നവാഗത സംവിധായകരുടെ ആറു കഥകൾ ചേർന്ന 'ചെരാതുകൾ' എന്ന ആന്തോളജി ചിത്രത്തിലെ ഒരു ചിത്രമാണ് 'വെയിൽ വീഴവേ'. മറീന മൈക്കിൾ ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ.മാത്യു മാമ്പ്ര ഈ ചിത്രത്തിനു മുൻപ് മൊമന്റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നായാട്ടാണ് മേളയിലെ ഈ വർഷത്തെ മികച്ച സിനിമ.

റിപ്പോർട്ട്: പി.ശിവപ്രസാദ്

Advertisment