Advertisment

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യ കാത്തിരുന്ന വിവാഹത്തിന്റെ തീയതി പുറത്ത്. തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാവുകയാണ്. ജൂൺ 9 നാണ് വിവാഹം.

ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലായിരിക്കും വിവാഹം.വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട് മാലിദ്വീപിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കും. ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Advertisment