Advertisment

നിവിൻ പോളി ചിത്രത്തിൽ നിന്ന് മഞ്ജു പിന്മാറിയതായി റിപ്പോർട്ട്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തുറമുഖത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രമാണ് 'പടവെട്ട്'. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 2 ന് തിയേറ്ററുകളിൽ എത്തും. നിവിൻ പോളിയും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും. എന്നാൽ ചിത്രത്തിൽ നിന്ന് മഞ്ജു പിന്മാറുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന അനൗദ്യോഗിക വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൈര്‍ഘ്യമുള്ള അതിഥി വേഷം ആയിരുന്നു മഞ്ജു വാര്യര്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കോവിഡ് മഹാമാരി വന്നതാണ് ആ റോള്‍ ഇല്ലാതാവാന്‍ കാരണം.

കൊവിഡിന് മുന്‍പ് മഞ്ജു ചില രംഗങ്ങളില്‍ അഭിനയിച്ചരുന്നു. അടുത്ത ഘട്ടം കൊവിഡിന് ശേഷം ചിത്രീകരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമാവുകയും ചിത്രീകരണത്തിന് ഒരുപാട് പരിമിതികള്‍ വരികയും ചെയ്തതോടെ തിരക്കഥയില്‍ മാറ്റം വരുത്താന്‍ സംവിധായകന്‍ നിര്‍ബദ്ധിതനാകുകയായിരുന്നു.

മാറ്റി എഴുതിയ തിരക്കഥയില്‍ മഞ്ജു വാര്യരുടെ റോളിന്റെ പ്രധാന്യം കുറഞ്ഞു. അതോടെ മഞ്ജു സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. നേരത്തെ ചെയ്തുവച്ച മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സണ്ണി വെയിന്‍ ആണ് പടവെട്ട് എന്ന ചിത്രം നിർമിക്കുന്നത്.

 

Advertisment