Advertisment

റെക്കോഡിങ് മുതല്‍ മനസില്‍ കയറിയ പാട്ടാണ്, അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം - സിതാര കൃഷ്ണകുമാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

റെക്കോഡിങ് സമയം മുതല്‍ മനസില്‍ കയറിയ പ്രിയപ്പെട്ട പാട്ടിന് അവാര്‍ഡ് ലഭിച്ചതിന് സന്തോഷമുണ്ടെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹയായ ശേഷം പ്രതികരിക്കുകയായിരുന്നു സിതാര. 'കാണെക്കാണെ' എന്ന ചിത്രത്തിനായി വിനായക് ശശികുമാര്‍ രചിച്ച് രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 'പാല്‍നിലാവിന്‍ പൊയ്കയില്‍...' എന്ന ഗാനമാണ് സിതാരയ്ക്ക് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

'നല്ല സിനിമകളുടെ ഭാഗമാകുമ്പോഴാണ് ഇത്തരം ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും അവ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്യുന്നത്. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ അവസരം തന്ന എല്ലാവര്‍ക്കും നന്ദി - സിതാര പറഞ്ഞു.

Advertisment