Advertisment

വില്ലൻ മൈക്ക് റ്റൈസണ് ജന്മദിനാശംകൾ നേർന്നു ലൈഗർ ടീം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ സംവിധാനം ചെയ്തു വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ' ലൈഗര്‍'.മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ചിത്രത്തിൽ വേഷമിടുന്നത്. അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെലുങ്കിലും ഹിന്ദിയിലുമായി ആണ് സിനിമ ഒരുക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ മൊഴി മാറ്റി എത്തും.നടി ചാർമ്മി കൗർ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ.

ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ് ആണ് ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത്.യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. മൈക്ക് ടൈസണ്ന്റെ ജന്മദിനമായിരുന്നു ജൂൺ 30. അന്നേ ദിവസം അദ്ദേഹത്തിന് ആശംസകൾ നേർന്നു ലൈഗർ ടീം പങ്ക് വച്ച വീഡിയോ വൈറൽ ആയിരുന്നു. കഴിഞ്ഞ ദിനം ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്ത് വന്നിരുന്നു.

Advertisment