Advertisment

ക്ളീൻ യു എ സർട്ടിഫിക്കറ്റ് ; മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ 7ന് തിയേറ്ററുകളിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബർ 7ന് തിയേറ്ററിൽ. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ളീൻ യു എ സർട്ടിഫിക്കറ്ര് ലഭിച്ചു.ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഏറെ ദുരൂഹതയും ആകാംക്ഷയും വർദ്ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോലെ ട്രെയിലറും . വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് . ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഡ്വേഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ . പ്രോജക്ട് ഡിസൈനർ – ബാദുഷ, പി .ആർ. ഒപ്രതീഷ് ശേഖർ.

Advertisment