Advertisment

അയ്യപ്പനും കോശിയുമായി വിക്രവും മാധവനും ; തമിഴ് റീമേക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

തമിഴ് സിനിമയിലെ നായകന്മാരാണ് വിക്രവും മാധവനും. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത കൂടി എത്തുകയാണ്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത കൾട്ട് ക്ലാസിക്കായ ‘അയ്യപ്പനും കോശിയും’ സിനിമയുടെ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് സൂചന.അയ്യപ്പനും കോശിയുമായാണ് വിക്രവും മാധവനും അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പനായി ചിയാനും കോശിയായി മാധവനും വേഷമിടും എന്നാണ് റിപ്പോർട്ട് . മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. റോക്കട്രി ദി നമ്പി എഫക്ടട് എന്ന സിനിമയാണ് മാധവൻ അവസാനമായി എത്തിയ ചിത്രം.

Advertisment