വിജയ് യേശുദാസ് ആലപിച്ച ‘ശിക്കാരി ശംഭു’വിലെ രണ്ടാമത്തെ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

ഫിലിം ഡസ്ക്
Thursday, January 4, 2018

കൊച്ചി:  മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഈ മാസം തീയേറ്ററുകളിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘ശിക്കാരി ശംഭു’വിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. “കാണാച്ചെമ്പകപ്പൂ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ശ്രീജിത്ത് ഇടവന ഈണം പകർന്നിരിക്കുന്നു.

സുഗീത് സംവിധാനം നിർവഹിച്ച ‘ശിക്കാരി ശംഭു’വിൽ കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവർ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്.

ഛായാഗ്രഹണം ഫൈസൽ അലിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസാണ് ‘ശിക്കാരി ശംഭു’ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

×