Advertisment

അന്യസംസ്ഥാന വാഹന രജിസ്‌ട്രേഷൻ: ആരാണ് കുറ്റക്കാർ ? സംസ്ഥാന സർക്കാരോ അതോ വാഹന ഉടമകളോ ?

New Update

കൊച്ചി:  കേരളത്തിലെ മൂന്ന് സിനിമാതാരങ്ങൾ അന്യസംസ്ഥാനത്ത് വ്യാജവിലാസത്തിൽ വാഹനം രജിസ്ട്രർ ചെയ്തത് കുറെനാളുകളായി ചർച്ച ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. പ്രമുഖ താരങ്ങളായതുകൊണ്ട് വാർത്താപ്രാധാന്യവും ഉണ്ടായിരിയ്ക്കുന്നു.

Advertisment

ഇന്ത്യൻ ഭരണഘടന പ്രകാരം ഏതൊരു പൌരനും ഇന്ത്യയിലെവിടെയും സഞ്ചരിയ്ക്കാനും സാധനസാമഗ്രികൾ വാങ്ങുവാനും സ്വാതന്ത്യമുണ്ട്.അപ്പോൾ ഇവരെങ്ങനെ കൂറ്റക്കാരാകും.വ്യാജവിലാസത്തിൽ വാഹനം രജിസ്ട്രർ ചെയ്തത് കുറ്റകരമാകാം.

publive-image

ആഡംബരവാഹനങ്ങൾ എന്നു പറഞ്ഞാൽ ഒരുകോടി രുപയ്ക്ക് മുകളിലുള്ളത് എന്നായിരിയ്ക്കുന്നു. ഇത്രയും വിലയ്ക്ക് വാങ്ങുന്ന വാഹനത്തിന് അതിഭിമമായ രജിസ്‌ട്രേഷൻ ചാർജ്ജാണ് കേരളത്തിൽ വാങ്ങുന്നത്.കേരളത്തിലെ പലകാര്യങ്ങളിലും ഇതാണ് കണ്ടുവരുന്ന പ്രവണത.സർക്കാർ സംവിധാനത്തിലൂടെ ജനങ്ങളെ ദ്രോഹിയ്‌ക്കാനല്ല നിങ്ങളെ അധികാരത്തിലേറ്റിയത്.

ഒരേ വസ്തു പലയിടങ്ങളിലും പലവിലയാണ്.ലാഭം കിട്ടുന്നിടത്തുനിന്നും വാങ്ങരുതെന്ന് ആരും പറയില്ല.പ്രത്യേകിച്ച് മലയാളികൾ.അത് മദ്യമായാലും വാഹനമായാലും ലാഭമുള്ളിടത്തേയ്ക്ക്

മലയാളി പറന്നിരിയ്ക്കും.ഈ മൂന്ന് പ്രമുഖരോടൊപ്പം നൂറുകണക്കിന് മലയാളികളും അന്യസംസ്ഥാനത്ത് നിന്ന് വാഹനങ്ങൾ വാങ്ങിയിരിയ്ക്കുന്നു. മറ്റൊരു പ്രധാന കാര്യം ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.ഏതൊരു വാഹനം വാങ്ങിയാലും പതിനഞ്ച് വർഷത്തേയ്ക്ക് റോഡ്ടാക്സ് ഇനത്തിൽ മുൻകൂറായി വാങ്ങുമല്ലോ. ഇത്രയും ഭീമമായ തുക മുൻകൂറായി വാങ്ങിയാലും കേരളത്തിലെ റോഡിന്റെ അവസ്ഥ എന്താണ്.നിലവാരമുള്ള എത്ര റോഡുകളുണ്ട് കേരളത്തിൽ.ഒരുമീറ്റർ തികച്ച് നല്ല റോഡ് കാണാൻ പറ്റുമോ.

publive-image

റോഡ്ടാക്സ് കൊടുത്താലും ടോളിനത്തിൽ വേറെ പിടിച്ച്പറിയും.റോഡിൽ കാണുന്ന ഗർത്തങ്ങൾ,വലിയമുഴകൾ,പാലങ്ങളിലെ ജോയിന്റുകളിലെ ഏറ്റക്കുറച്ചിലുകൾ, പ്രധാന ജംഗ്ഷനുകളിലെ ഗട്ടറുകൾ, ടൈലുകൾ പാകിയിടത്തെ വലിയബണ്ടുകൾ റോഡുമായി ഒരുബന്ധവും പുലർത്താതെ അപകടാവസ്ഥയിൽ, കവലകളിലെ ഗതാഗതകുരുക്കുകൾ, തോന്നിയപോലത്തെ, അച്ചടക്കവും മാന്യമല്ലാത്തതുമായ ഡ്രൈവിംഗ് സംസ്കാരം. ഇതാണ് കേരളത്തിലെ മോട്ടോർവാഹന വകുപ്പിലെ സ്ഥിതി.

ഈപറഞ്ഞ കുറവുകളിലും വാഹനം വാങ്ങിഉപയോഗിയ്ക്കുന്നവരെ വാഹനസംമ്പന്ധമായ പലകാര്യങ്ങളിലും വേട്ടയാടുന്നുണ്ട് വകുപ്പിലെ ഏമാൻമാർ.മിതമായ വാഹനനികുതിയും നിലവാരമുള്ള റോഡുകളും ഉണ്ടായാൽ ആരും കേരളം വിട്ട് രജിസ്‌ട്രേഷന് അന്യസംസ്ഥാനത്ത് പോവില്ല.

പിന്നെ ഈ വിഷയത്തിൽ ദിവസങ്ങൾ നീളുന്ന ചാനൽ ചർച്ചകൾക്ക് പ്രസക്തിയുമില്ല.വിലക്കയറ്റം,ഇന്ധനവില,ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ,വിദ്യാഭ്യാസ ലോൺതിരിച്ചുപിടിയ്ക്കാൻ സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചത് തുടങ്ങി ജനകീയപ്രശ്നങ്ങളുണ്ടല്ലോ.

Advertisment