Advertisment

അടുത്ത പ്രാവശ്യം നിയമസഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപി ഓഫീസിനു മുന്നില്‍ പോയി തലമൊട്ടയടിക്കുമോ ? ലതികാ സുഭാഷിനോട് നേരിട്ട് ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീര്‍ ! ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുവന്ന ബോര്‍ഡുള്ള വാഹനം വീട്ടില്‍ കിടന്നത് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ സ്ഥാനമല്ലേയെന്നും ഷെഫീര്‍. രണ്ടര വര്‍ഷം മാത്രമെ കിട്ടിയുള്ളുവെന്ന് ലതികയുടെ മറുപടി ! ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ പറ്റാത്ത പതിനായിരങ്ങള്‍ ഈ പാര്‍ട്ടിയിലുണ്ടെന്ന് ഷെഫീറിന്റെ കൗണ്ടര്‍ ! മനോരമയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ലതികാ സുഭാഷിനെ വെള്ളം കുടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്. വീഡിയോ കാണാം

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിടുന്നതിനെചൊല്ലി ഇന്നലെ മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെ വെള്ളംകുടിപ്പിച്ച് ബിആര്‍എം ഷെഫീര്‍. ലതികാ സുഭാഷിന്റെ തലമൊട്ടയടിക്കലും സംഭവങ്ങളും വിശദമായി പറഞ്ഞാണ് ലതികയെ ഷെഫീര്‍ നേരിട്ടത്. ഇന്നു ഈ വീഡിയോ പങ്കുവച്ചാണ് കോണ്‍ഗ്രസ് അനുഭാവികള്‍ പലരും തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നത്.

നേരത്തെ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക കെപിസിസി ഓഫീസിലെത്തി തല മൊട്ടയടിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ഏറ്റുമാനൂരില്‍ വിമതയായി മത്സരിക്കുകയും ചെയ്തു. ഇവിടെ യുഡിഎഫ് തോല്‍ക്കുകയും ചെയ്തു.

ഇന്നലെ കെപി അനില്‍കുമാര്‍ കൂടി പാര്‍ട്ടി വിട്ടതോടെ തന്റെ ആരോപണങ്ങള്‍ ലതിക സുഭാഷ് കടുപ്പിക്കുന്നതിനിടെയാണ് ബിആര്‍എം ഷെഫീര്‍ ചര്‍ച്ചയില്‍ തന്റെ ഊഴം വന്നപ്പോള്‍ ലതികയെ കടന്നാക്രമിച്ചത്. മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയായിരുന്ന ആളാണ് താങ്കളെന്നും തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും മലമ്പുഴ സീറ്റും ലതികയ്ക്ക കിട്ടിയെന്ന് ലതികയെ ഓര്‍മ്മിപ്പിച്ചാണ് ഷെഫീര്‍ തുടങ്ങിയത്.

അടുത്ത പ്രാവശ്യം സീറ്റ് കിട്ടിയില്ലെങ്കില്‍ എന്‍സിപിയുടെ പാര്‍ട്ടി ഓഫീസില്‍ പോയി തലമൊട്ടയടിക്കുമോക്കുമോ ? സിപിഎമ്മിലെയോ, എന്‍സിപിയിലെയൊ ഏതങ്കിലും ഒരു പ്രവര്‍ത്തകബോര്‍ഡ് കോര്‍പറേഷനില്‍ സ്ഥാനം കിട്ടിയില്ലെന്നു പറഞ്ഞ് തലമുണ്ഡനം ചെയ്തിരുന്നെങ്കില്‍ പിന്നെ ആ പാര്‍ട്ടിയില്‍ തുടരാനാകുമായിരുന്നോ ? ബിആര്‍എം ഷെഫീര്‍ കത്തിക്കയറി.

താങ്കളെ രണ്ടര വര്‍ഷം കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി ചുവന്ന ബോര്‍ഡ് വച്ച ബോര്‍ഡ് വച്ച വാഹനത്തില്‍ നടന്നു. ഭര്‍ത്താവിന് നിയമസഭാ സീറ്റ് നല്‍കിയെന്നും ഷെഫീര്‍ പറഞ്ഞു. രണ്ടര വര്‍ഷം മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതെന്ന് ലതിക പറഞ്ഞപ്പോള്‍ ചേച്ചി, ഒരു പഞ്ചായത്ത് മെമ്പറാകാന്‍ പറ്റാത്ത പതിനായിരങ്ങള്‍ ഈ പാര്‍ട്ടിയിലുണ്ടെന്നു പറഞ്ഞാണ് ഷെഫീര്‍ നേരിട്ടത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒന്നും നേടാത്ത പ്രവര്‍ത്തകരെ പറ്റിയും ഷെഫീര്‍ പറഞ്ഞു. ഇതോടെ ലതികയുടെ ആവേശം ചോര്‍ന്നു. ഈ ചര്‍ച്ചയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

current politics
Advertisment