Advertisment

പാലാ ബിഷപ്പ് പറഞ്ഞതു തന്നെ സിപിഎം പറഞ്ഞിട്ടും ആർക്കും പ്രതിഷേധമില്ലേ ? എകെജി സെൻ്ററിലേക്ക് പ്രതിഷേധ മാർച്ചും ഇല്ലേ ? വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്നു തന്നെയല്ലേ ബിഷപ്പും പറഞ്ഞത്. മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതു തന്നെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും പറയുമ്പോൾ ഇനിയും ബിഷപ്പിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടേ ! ക്രൈസ്തവ വിഭാഗത്തിലും വർഗീയത കൂടുന്നുവെന്ന വിമർശനം സഭയും ഗൗരവമായി കാണുമോ ? സിപിഎം സമ്മേളന കുറിപ്പ് ഇനിയും കാര്യമായി ചർച്ച ചെയ്യാതെ മാധ്യമങ്ങളും

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന സിപിഎം നിലപാട് പുറത്തുവന്നതോടെ പാലാ രൂപതാധ്യക്ഷൻ പറഞ്ഞ കാര്യങ്ങളെ സർക്കാർ കൂടി അംഗീകരിക്കുകയാണ്.

സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാന പാര്‍ട്ടി, തങ്ങളുടെ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി സ നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. യുവജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയം.

ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലീം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുണ്ടെന്ന് മനസ്സിലാക്കണമെന്നും മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടും ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

"മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്.

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും പാർട്ടിയുടെ കുറിപ്പ് പറയുന്നു.

publive-image

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും പരാമര്‍ശമുണ്ട്.

വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നുംസംഘപരിവാര്‍ തീവ്ര നിലപാടുകളെ സൂക്ഷിക്കണമെന്നും പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ ജാഗ്രത നിര്‍ദേശമുണ്ട്.

നേരത്തെ, മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും തൻ്റെ കീഴിലുള്ള വിശ്വാസികൾ വഴിതെറ്റരുത് എന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞെങ്കിലും മുസ്ലിം സംഘടനകള്‍ സംഘടിതമായി ബിഷപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു. തീവ്ര നിലപാടുള്ളവരെ കുറിച്ചായിരിന്നു ബിഷപ്പ് പറഞ്ഞതെങ്കിലും ഇതിനെതിരെ സംഘടിതമായ വിമര്‍ശനമാണ് ഉണ്ടായത്.

ഇതിനിടെ സി‌പി‌എം പുറത്തുവിട്ട കുറിപ്പിലും യുവതികളെ കെണിയില്‍ വീഴ്ത്താന്‍ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാമര്‍ശമുണ്ട്. ഇക്കാര്യത്തിൽ ഇനി എകെജി സെൻ്ററിലേക്ക് ആരെങ്കിലും പ്രതിഷേധമാർച്ച് നടത്തുമോ എന്നും കണ്ടറിയണം. ഇത്രയും നേരത്തെ പ്രതികരത്തിൻ്റെ തോത് കണ്ടാൽ മാർച്ച് പോയിട്ട് പ്രസ്താവന പോലും ഉണ്ടാകാനിടയില്ല.

current politics
Advertisment