Advertisment

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്നു ഡല്‍ഹിയില്‍ ! ആഭ്യന്തരമന്ത്രി അമിത്ഷായേയും ബിജെപി അധ്യക്ഷനേയും കാണുമെന്ന് സൂചന ! ക്യാപ്റ്റന്റെ ലക്ഷ്യം ബിജെപിയോ ? പഞ്ചാബിലെ അടുത്ത തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റനെ മുന്‍നിര്‍ത്തി പോരാടാന്‍ ബിജെപിയുടെ നിര്‍ണായക നീക്കം വിജയമാകുമോയെന്നറിയാന്‍ മണിക്കൂറുകള്‍. അമരീന്ദറിന്റെ ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകം. ക്യാപ്റ്റനെ പിടിച്ചു നിര്‍ത്താന്‍ അവസാന മണിക്കൂറിലും കോണ്‍ഗ്രസിന്റെ ഇടപെടല്‍

New Update

publive-image

Advertisment

ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജിവച്ച മുതിര്‍ന്ന നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്കെന്ന് സൂചന. അമരീന്ദര്‍ സിങ് ഇന്നു വൈകിട്ട് നാലിന് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ബിജെപി ആസ്ഥാനത്ത് എത്തിയാണ് ക്യാപ്റ്റന്റെ കൂടിക്കാഴ്ചയെന്നാണ് സൂചന. വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിയെ അമരീന്ദര്‍ നയിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന ക്യാപ്റ്റനെ ബിജെപി ദേശീയ നേതാക്കള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്തതെന്നാണ് വിവരം.

സെപ്തംബര്‍ 18നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയാണ് ഭരണതലത്തില്‍ കോണ്‍ഗ്രസ് വന്‍ അഴിച്ചുപണി നടത്തുന്നത്. തനിക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 60 എംഎല്‍എമാരാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നത്. ഇതില്‍ നാല് മന്ത്രിമാരും ഉണ്ടായിരുന്നു. പഞ്ചാബ് പി സി സി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.

മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവ സമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകര്‍ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു.

നിലവിലെ സ്ഥിതിയില്‍ പഞ്ചാബില്‍ ബിജെപിക്ക് ശക്തരായ നേതാക്കളില്ല. സഖ്യകക്ഷിയായിരുന്ന അകാലിദളിനും കാര്യമായ ശക്തിയില്ല. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ കൂടി വന്നാല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

117അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ കഴിഞ്ഞ തവണ രണ്ടു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. അകാലിദളിനാകട്ടെ 14 പേര്‍ മാത്രം. നിലവില്‍ കര്‍ഷക സമരത്തിന്റെ രോഷം നിറഞ്ഞ സാഹചര്യത്തില്‍ ഇരു പാര്‍ട്ടിക്കും കാര്യമായ റോള്‍ ഇക്കുറി ഉണ്ടായില്ലെന്നു ഉറപ്പാണ്.

എന്നാല്‍ ക്യാപ്റ്റന്റെ വരവ് കാര്യങ്ങള്‍ മാറ്റി മറിച്ചേക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എഎപി കൂടി സംസ്ഥാനത്ത് ശക്തമായ സ്വാധീനം തെളിയിച്ചാല്‍ തൂക്ക് സഭ വരികയും കോണ്‍ഗ്രസ് പിളര്‍ത്തി ഭരണം പിടിക്കാമെന്നും ബിജെപി കണക്കുക്കൂട്ടുന്നുണ്ട്.

അതിനിടെ ക്യാപ്റ്റനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസും തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

delhi news
Advertisment