Advertisment

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളി തുടരാന്‍ സാംസ്‌ക്കാരിക സംഘടനകള്‍ സജീവമാക്കാന്‍ ഉന്നത നേതാക്കള്‍ തന്നെ രംഗത്ത് ! കാസര്‍കോട് കഴിഞ്ഞ ദിവസം ഉന്നത നേതാവിന്റെ സാന്നിധ്യത്തില്‍ ചേരാനിരുന്നത് ഗ്രൂപ്പു യോഗം. ഔദ്യോഗിക നേതാക്കളെ ഒഴിവാക്കി യോഗം വിളിച്ച കെപിസിസി ഭാരവാഹിയായ മുന്‍ ജനപ്രതിനിധിയെ കൈകാര്യം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ! പ്രവര്‍ത്തകരുടെ കൈക്കരുത്തറിഞ്ഞ നേതാവ് ഉന്നത നേതാവിനെ വിളിച്ച് യോഗം ഒഴിവാക്കി ! എത്ര വിലക്കിയിട്ടും ഗ്രൂപ്പുതന്നെ മുഖ്യമെന്ന് കരുതുന്ന നേതാക്കള്‍ക്ക് പണികൊടുക്കാന്‍ കെപിസിസി പ്രസിഡന്റും. പാര്‍ട്ടിയറിയാതെ യോഗം വിളിച്ചാല്‍ ഉന്നതനും ഇനി പുറത്ത്

New Update

publive-image

Advertisment

കോഴിക്കോട്: ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് പുതിയ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിലങ്ങു തടിയായതോടെ സാംസ്‌ക്കാരിക സംഘടനകളുടെ മറവില്‍ ഗ്രൂപ്പു വളര്‍ത്താന്‍ നീക്കവുമായി ഉന്നത നേതാക്കള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ നേതാക്കളുടെ നേതൃത്വത്തില്‍ ഇതിനുള്ള കൂടിയാലോചനകള്‍ സജീവമായിരുന്നു. ഇതിനു തടയിടാനാണ് സാംസ്‌ക്കാരിക സംഘടനകളുടെ രൂപീകരണം കെപിസിസി അനുമതിയോടെ വേണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം കഴിഞ്ഞ ദിവസം സുധാകരന്‍ നല്‍കിയത്.

കഴിഞ്ഞ ദിവസം കാസര്‍കോടായിരുന്നു ഇതിന് ചില സൂചനകള്‍ കണ്ടത്. സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പു യോഗം ചേരാന്‍ തീരുമാനിച്ചത്. കാസര്‍കോട് ദേശീയ പാതയ്ക്ക് അരികിലെ പിലിക്കോട് ആയിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചത്.

യോഗത്തില്‍ പങ്കെടുക്കാന്‍ ഉന്നത നേതാവ് ജില്ലയിലെത്തിയിരുന്നു. ഡിസിസി പ്രസിഡന്റിനെയോ മറ്റു ഭാരവാഹികളെയോ അറിയിക്കാതെ യോഗം ചേരാനുള്ള നീക്കം മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി തടഞ്ഞു. ഗ്രൂപ്പു യോഗം വിളിക്കാന്‍ നേതൃത്വം നല്‍കിയ കെപിസിസി ഭാരവാഹികൂടിയായ മുന്‍ ജനപ്രതിനിധിക്ക് പ്രവര്‍ത്തകര്‍ കൈകൊണ്ട് ചില 'സമ്മാന'വും ഇതിനിടെ നല്‍കി.

ഒരു സാംസ്‌ക്കാരിക സംഘടനയുടെ പരിപാടിയെന്ന പോരിലാണ് ഇവിടെ യോഗം ചേരാന്‍ നിശ്ചയിച്ചത്. പ്രവര്‍ത്തകരുടെ കൈക്കരുത്തറിഞ്ഞ പ്രധാന സംഘാടകന്‍ മുതിര്‍ന്ന നേതാവിനെ വിവരമറിയിച്ചതോടെ അദ്ദേഹം രംഗത്തേക്ക് വന്നതേയില്ല. ഇതോടെ പ്രവര്‍ത്തകരും പിരിഞ്ഞുപോയി.

സാംസ്‌ക്കാരിക സംഘടനകളുടെ പേരില്‍ സംഗമം നടത്തി പതുക്കെ ഗ്രൂപ്പു പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനായിരുന്നു നേതാവിന്റെ പദ്ധതി. ഇതറിഞ്ഞതോടെയാണ് സാംസ്‌ക്കാരിക സംഘടനകളുടെ രൂപീകരണത്തിന് തടയിട്ട് കെപിസിസി രംഗത്ത് വന്നത്.

current politics
Advertisment