Advertisment

11.50 ലക്ഷം മുടക്കി മെഡിക്കൽ സർവീസസ് കോർപറേഷൻ ടെന്നീസ് ക്ലബിൽ മെമ്പർഷിപ്പ് എടുത്തിൽ അടിമുടി ദുരൂഹത ! ഫയലിന് പിന്നിൽ ജനൽ മാനേജറായിരുന്ന ഡോ. ദിലീപ്, എല്ലാത്തിനും കണ്ണുംപൂട്ടി ഒപ്പിട്ട് എം.ഡി നവജ്യോത്‌ ഖോസയും. ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായിരിക്കെ കോർപറേഷനിൽ നടന്നത് തീവെട്ടികൊള്ള ! അന്വേഷണം നടത്താൻ ആരോഗ്യവകുപ്പും...

New Update

publive-image

Advertisment

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെഎംഎസ്‌സിഎൽ) ടെന്നീസ് ക്ലബ്ബിൽ അംഗത്വത്തിന് 11.50 ലക്ഷം മുടക്കിയത് നിയമസഭയിൽ ഔദ്ധ്യോഗികമായി മന്ത്രി വീണാ ജോർജ് അറിയിച്ച രേഖകൾ പുറത്തു വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മികച്ച വകുപ്പെന്ന് പേരെടുത്ത ആരോഗ്യവകുപ്പ് വീണ്ടും സംശയനിഴലിൽ.


ഇതേ കുറിച്ച് യാതൊരു രേഖകളും കെഎംഎസ്‌സിഎല്ലിൽ നിലവിലില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎയാണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.


സെപ്തംബർ ഒന്നിന് നിയമസഭയിൽ നക്ഷ്ത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. 2017ഏപ്രിലിലായിരുന്നു സംഭവം. കോർപറേറ്റ് അംഗത്വമാണ് എടുത്തിട്ടുള്ളതെന്നും എന്നാൽ അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപ്പറേഷൻ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രിയുടെ ഉത്തരത്തിലുണ്ട്.

നവ്‌ജ്യോത് ഖോസ മാനേജിംഗ് ഡയറക്ടറും ഡോ. ദിലീപ് കുമാർ ജനറൽ മാനേജറുമായിരുന്ന കാലയളവിലായിരുന്നു സംഭവം. കോർപറേഷന് ഇത്തരത്തിൽ പണം ചെലവാക്കാൻ വ്യവസ്ഥയില്ല.

ജനറൽ മാനേജർ ഡോ. ദിലീപാണ് ഇത് സംബന്ധിച്ച നടപടികൾക്ക് പിന്നിലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ ലഭിച്ച വിവരം. എം.ഡിയായിരുന്ന നവജ്യോത്‌ ഖോസ ഒന്നും മിണ്ടാതെ ഒപ്പിട്ടു നൽകുകയും ചെയ്തു.


ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യത്തിന് കോർപറേഷന്റെ പണം ചെലവാക്കിയെന്ന നിഗമനത്തിലാണ് അധികൃതർ. അതിനാൽ ആരോഗ്യവകുപ്പ് ഉടൻ ഇത് സംബന്ധിച്ച് അന്വേഷണം നടത്തും.


2021വരെയുള്ള കണക്ക് അനുസരിച്ച ടെന്നീസ് ക്ലബിൽ 48 സ്ഥാപനങ്ങളാണ് കോർപറേറ്റ് മെമ്പർഷിപ്പ് എടുത്തിട്ടുള്ളത്. ഇത്തരത്തിൽ മെമ്പർഷിപ്പ് എടുത്ത സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് സൗജന്യമായി ക്ലബിലെത്താം.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്നും മറ്റ് മെഡിക്കൽ സാധനങ്ങളും വാങ്ങാൻ രൂപീകരിച്ചിട്ടുള്ള കോർപറേഷൻ എന്തിന് ഇത്തരമൊരു കോർപറേറ്റ് മെമ്പർഷിപ്പ് എടുത്തുവെന്ന ചോദ്യമാണ് ഉയരുന്നത്.

മെമ്പർഷിപ്പിനായി 11.50ലക്ഷം അനുവദിച്ച ഫയൽ ഉണ്ടെങ്കിലും ആരുടെ ത്പര്യമാണ് ഇതെന്ന് ഇനിയും വെളിവായിട്ടില്ല. ഇതോടെ ഇക്കാര്യത്തിൽ പരിശോധന നിർണായകമാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎംഎസ്‌സിഎല്ലിന്‍റെ മറവിൽ വ്യാപക അഴിമതി നടന്നെന്ന പരാതികൾ ഇതിനോടകം ഉയർന്നിരുന്നു.

കൊവിഡ് കാലത്ത് നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടി പണം ധൂർത്തടിച്ചത് തെളിവ് സഹിതം പുറത്തുവന്നിരുന്നു. എന്നാൽ ഇതം സംബന്ധിച്ച വിജിലൻസ് അന്വേഷണം എന്ന ആവശ്യം അട്ടിമറിച്ചു. പകരം ധനകാര്യവകുപ്പ് ഇൻസ്‌പെക്ഷൻ വിങ്ങിനെയാണ് അന്വേഷണം ഏൽപ്പിച്ചത്.


കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിന്പിന്നിലെന്ന ആക്ഷേപം ശശരിയായി. അന്വേഷണം സംബന്ധിച്ച് തുടർനടപടികൾ എങ്ങുമെത്തിയില്ല.


കൊവിഡിന്റെ മറവിൽ വലിയ പർച്ചേസ് തട്ടിപ്പ് നടന്നതിെന്റ വിവരങ്ങളാണ് പുറത്തുവന്നത്. 550 രൂപക്ക് കിട്ടുമായിരുന്നിട്ടും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ, പർച്ചേസ് മാനദണ്ഡങ്ങൾ അട്ടിമറിച്ച് കൂടിയ വിലയ്ക്ക് തെർമൽ സ്‌കാനർ, എസി, ഫ്രിഡ്ജ് അടക്കം ഉപകരണങ്ങൾ വാങ്ങിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇവയിൽ പലതും വാങ്ങിയത് കടലാസ് കമ്പനികളായിരുന്നു.

ഇടപാടുകളിൽ സർക്കാറിനുണ്ടായ നഷ്ടം, നടന്ന ക്രമക്കേടുകൾ, ഉദ്യോഗസ്ഥ ഇടപെടൽ, നടപടികളിലെ വീഴ്ച എന്നിവക്കപ്പുറം പോകാൻ ധനകാര്യവകുപ്പ് അന്വേഷണത്തിനായില്ല. മൂന്നിരട്ടി വിലയ്ക്ക് കെഎംഎസ്‌സിഎൽ പിപിഇ കിറ്റുകൾ വാങ്ങിയ കമ്പനി ആർക്കുള്ളതാണ്, ഇടപാടിൽ പുറത്തുനിന്ന് ഇടപെട്ടതാരൊക്കെ, ഫയലുകൾ മായ്ചതടക്കം അട്ടിമറിക്ക് പിന്നിലെ ബാഹ്യ ഇടപെടൽ, കടലാസ് കമ്പനികൾക്ക് പിന്നിലാര് എന്നീ ഗൗരവമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ ധനകാര്യ വകുപ്പിന് കഴിഞില്ല. ഇതോടെ പർച്ചേസ് കൊള്ള നടത്തിയവർ രക്ഷപ്പെട്ടു.

Advertisment