Advertisment

ഡൽഹി ഹൈക്കോടതി വളപ്പിൽ പോലീസുകാരൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

New Update

publive-image

Advertisment

ഡൽഹി: ഡൽഹി ഹൈക്കോടതി വളപ്പിൽ പോലീസുകാരന്റെ ആത്മഹത്യ. ഹൈക്കോടതിയുടെ കവാടത്തിൽ ഡ്യൂട്ടിയിലിരിക്കേയാണ് പോലീസുദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചത്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹൈക്കോടതിയുടെ മൂന്നാം നമ്പർ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് ആത്മഹത്യ ചെയ്തത്. സ്വന്തം സർവ്വീസ് റിവോൾവർ ഉപയോഗിച്ച് വെടിവെയ്‌ക്കുകയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയിലെത്തിയ ശേഷമാണ് സംഭവം നടന്നത്.

2018ൽ ഡൽഹി സെക്രട്ടറിയേറ്റിലും ഇതേപോലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു. വി.ഐ.പി പാർക്കിംഗ് മേഖലയിൽ ഡ്യൂട്ടിയിലിരുന്ന സോഹൻവീർ സിംഗാണ് അന്ന് ആത്മഹത്യചെയ്തത്

NEWS
Advertisment