Advertisment

എങ്ങനെ മിടുക്കനും സുന്ദരനുമാകാം; വ്യത്യസ്തമായ പ്രമേയത്തോടെ വ്യോമസേന നടത്തിയ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു

New Update

publive-image

Advertisment

ഡൽഹി: വ്യത്യസ്തമായ പ്രമേയത്തോടെ വ്യോമസേന നടത്തിയ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സേനയുടെ അഭ്യാസ പ്രകടന പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

എങ്ങനെ മിടുക്കനും സുന്ദരനുമാകാം എന്ന അടികുറിപ്പോടെ സേന പുറത്തു വിട്ട ചിത്രങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

കഴിഞ്ഞ ദിവസമാണ് വ്യോമസേനയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളുടെ പരിശീലനം നടന്നത്. ഇതിന്റെ ചിത്രങ്ങളാണ് വ്യോമസേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചത്

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യൻ വ്യോമസേന.ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്. സ്ഥാപക ദിനത്തിനോടനുബന്ധിച്ച് എല്ലാ വർഷവും നിരവധി പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കുന്നത്.

NEWS
Advertisment