Advertisment

ലോകത്തിലെ ഏറ്റവു ചെറിയ തോക്കെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സ്വിസ് മിനി ഗൺ; കൈവിരലുകളെക്കാളും ചെറുത്, ജീവനെടുക്കും ഈ കുഞ്ഞൻ തോക്ക്

New Update

publive-image

Advertisment

ഡൽഹി: ലോകത്തിലെ ഏറ്റവു ചെറിയ തോക്കെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സ്വിസ് മിനി ഗൺ(സിവൺഎസ്ടി). 5..5 സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വീതിയുമുള്ള ഈ തോക്കിന്റെ ഭാരം വെറും 19.8 ഗ്രാം മാത്രമാണ്. അമേരിക്കയും ബ്രിട്ടനും ഈ തോക്കിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. വസ്ത്രങ്ങളിലും ഷൂവിലും എളുപ്പത്തിൽ ഒളിപ്പിച്ച് കടത്താൻ സാധിക്കുന്ന ആയുധമായതിനാലാണിത്.

നമ്മുടെ കൈവിരലുകളെക്കാളും ചെറുതാണ് ഈ റിവോൾവർ. ഇത്രയും ചെറിയ തോക്കിന് വിലയും തുച്ഛമായിരിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപവിലവുരന്ന തോക്കാണിത്. തോക്കിന്റെ സ്വർണ്ണ പതിപ്പും ലഭ്യമാണെന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നാൽ സ്വർണ്ണത്തിൽ നിർമ്മിച്ച തോക്കിന് വില വീണ്ടും കൂടും.

ഈ തോക്ക് ഉപയോഗിച്ച് ഒരാളുടെ ജീവനെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. തോക്കിന്റെ ശക്തി ഒരു ജൂളിനെക്കാൾ കുറഞ്ഞതിനാലാണിത്. ഈ റിവോൾവർ ഉപയോഗിച്ച് ഒരാളെ കൊല്ലണമെങ്കിൽ തലയിലെ ഏറ്റവും ദുർബലമായ ഭാഗത്തേയ്‌ക്ക് വളരെ അടുത്ത് നിന്ന് വെടിയുതിർക്കേണ്ടി വരും.

തോക്കിൽ നിന്ന് കാഞ്ചി വലിച്ചാൽ മറ്റ് സാധാരണ തോക്കിൽ നിന്ന് വരുന്ന പോലെയുള്ള പുകയും, സ്‌ഫോടനാത്മകമായ ശബ്ദവും തീപ്പൊരിയും ഒക്കെ ഉണ്ടാകും. സ്റ്റീൽ മോഡൽ സ്വിസ് വാച്ച് നിർമ്മാണത്തിലും ആഭരണങ്ങളിലും ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോക്ക് നിർമ്മിച്ചിരിക്കുന്നത്.

NEWS
Advertisment