Advertisment

ഡൽഹി-എൻസിആർ മേഖലയിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഡിഎംഎ - രാജംമണി ബാഡ്‌മിന്റൺ ടൂർണമെൻറ് ഒക്ടോബർ 24-ന്

New Update

publive-image

Advertisment

ഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഡിഎംഎ.-രാജംമണി ബാഡ്‌മിന്റൺ ടൂർണമെൻറ് അഞ്ചാം സീസൺ നാളെ ഞായറാഴ്ച്ച രാവിലെ 8 മണിക്ക് എ.ഐ.ഐ.എം.എസ് (AIIMS) ജിംഖാന സ്റ്റേഡിയത്തിൽ അരങ്ങേറും.

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് കെ രഘുനാഥും മുഖ്യ സംയോജകൻ ബാലചന്ദ്ര അയ്യരും ചേർന്ന് ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.

32 എൻട്രികൾ മാത്രമുള്ള മെൻ ഡബിൾ‍സ്‌ ഓപ്പൺ വിജേതാക്കൾക്ക് 7,000 രൂപയും ഫലകവും ഡി.എം.എ. - രാജംമണി മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 4,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. 16 എൻട്രികൾ മാത്രമുള്ള മിക്സഡ് ഡബിൾ‍സ്‌ ജേതാക്കൾക്ക് 7,000 രൂപയും ഫലകവും ഡി.എം.എ. - രാജംമണി മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 4,000 രൂപയും ഫലകവുമാവും സമ്മാനം.

16 എൻട്രികൾ മാത്രമുള്ള മെൻ സിംഗിൾസ് വിജയികൾക്ക് 4,000 രൂപയും ഫലകവും സി.എൽ. ആന്റണി മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. 16 എൻട്രികൾ മാത്രമുള്ള മെൻ ഡബിൾസ് 45+ വിജയികൾക്ക് 7,000 രൂപയും ഫലകവും ഡി.എം.എ. - രാജംമണി മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 4,000 രൂപയും ഫലകവും സമ്മാനമായി ലഭിക്കും. കൂടാതെ സെമി ഫൈനലിലെത്തുന്ന എല്ലാവർക്കും സമാശ്വാസ സമ്മാനവുംനൽകും.

വിജയികൾക്ക് സമ്മാനങ്ങൾ വൈകുന്നേരം 5:30ന് നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പി മനോജ് കുമാർ, ബിപിൻ ബാലഗോപാൽ, ജോർജ്ജ് തോമസ് എന്നിവരുമായി 8851570612, 9868141295, 9891414112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment