Advertisment

ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവിലെ രാധാമാധവം ബാലഗോകുലം കുടുംബസംഗമവും ഓണാഘോഷവും നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: മഹാവീർ എൻക്ലെവിലെ രാധാമാധവം ബാലഗോകുലം സെപ്റ്റംബര്‍ 25 ന് പിങ്ക് അപാർട്മെന്റിലെ ശിവശക്തി അമ്പലത്തിൽ വച്ച് കുടുംബസംഗമവും ഓണാഘോഷവും നടത്തി.

രാവിലെ 11.45ന് ദീപം തെളിയിച്ച് ഗോകുല പ്രാർത്ഥനയോടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ബാലഗോകുലം രക്ഷാധികാരി ധന്യ വിപിൻ സ്വാഗതം ആശംസിച്ച ചടങ്ങ് ബാലഗോകുലം ദക്ഷിണ മദ്ധ്യമേഖല പൊതുകാര്യദർശി യു.ടി പ്രകാശ് ഉദ്ഘാടനം ചെയ്തു.

ബാലഗോകുലം ദക്ഷിണ മദ്ധ്യമേഖല സംഘടനാകാര്യദർശി സജീവൻ, ഉപാധ്യക്ഷൻ സുശീൽ കെ സി, സഹ രക്ഷധികാരി വിപിൻദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ബാലഗോകുലത്തിലെ കുട്ടികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

അമ്മമാരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിര കളി പരിപാടിയുടെ മാറ്റ് കൂട്ടി. തുടർന്ന് ഗോകുലാംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദമായ ഓണസദ്യയും ഉണ്ടായിരുന്നു.

മുതിർന്ന പ്രവർത്തകരായ രാജേന്ദ്രൻ, ദിലീപ്, വിനോദ് നായർ, മിഥുൻ അനീഷ് കുമാർ, സ്മിത, സിന്ധു, ലഞ്ചു, ഷാലി, ഷീന, സുകന്യ, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മംഗള ശ്ലോകത്തോടെ ഓണാഘോഷം സമാപിച്ചു.

Advertisment