Advertisment

പ്രവാസികളുടെ കലാ വാസനകൾക്ക് വിജയ ദശമിയിൽ ഹരിശ്രീ കുറിക്കാൻ കൊച്ചിൻ കലാഭവനും

New Update

publive-image

Advertisment

ഡൽഹി: പ്രവാസികളായ ഡൽഹി-എൻസിആർ മേഖലയിലെ മലയാളികളുടെ കലാവാസനകൾ പരിപോഷിപ്പിക്കുവാനായി ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി ചേർന്ന് വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച പരിശീലനത്തിൻ്റെ ആദ്യാക്ഷരങ്ങളായ ഹരിശ്രീ കുറിക്കും.

ഡൽഹി മലയാളി അസോസിയേഷൻ, കൊച്ചിൻ കലാഭവനുമായി നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഡൽഹി - എൻസിആർ മേഖലകളിലെ മലയാളികളുടെ സാംസ്കാരിക ജീവിതത്തിൽ നാഴികക്കല്ലായി മാറുന്ന ഇത്തരമൊരു ആശയം രൂപപെട്ടതെന്ന് പ്രസിഡൻ്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെജെയും അറിയിച്ചു.

മികച്ച പരിശീലനം ലഭിച്ച അധ്യാപകരെ ഉൾപ്പെടുത്തി കലാഭവന്റെ മേൽനോട്ടത്തിൽ ആർകെപുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാവും ക്ലാസുകൾ ആരംഭിക്കുക. കീബോർഡ്, ഗിറ്റാർ, വയലിൻ, ഓടക്കുഴൽ, മൃദംഗം, തബല, ഡ്രംസ്, വോക്കൽ, ഡ്രോയിംഗ്, പെയിന്റിംഗ്, ആർട്ട് & ക്രാഫ്റ്റ്, അഭിനയം, സിനിമാറ്റിക് ഡാൻസ് എന്നിവയുടെ ക്ലാസുകളാവും വിജയദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുക.

ക്ലാസുകളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 28-ന് ആരംഭിച്ചു. ഡിഎംഎയുടെ അംഗങ്ങൾ അല്ലാത്ത മലയാളികൾക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. ക്ലാസുകളിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി ഏരിയാ ഭാരവാഹികളുമായോ 8287524795, 9810791770 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

Advertisment