മനീഷ് സിസോദിയ ഡൽഹി മുഖ്യമന്ത്രിയാകും, അരവിന്ദ് കെജ്‌രിവാൾ ദേശീയ രാഷ്ട്രീയത്തിലേക്ക് ? എംസിഡിയിലെ എഎപി മുന്നേറ്റം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും

New Update

publive-image

ഡല്‍ഹി:ഡൽഹിയിൽ 15 വർഷത്തെ ബിജെപി യുടെ എംസിഡി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാർട്ടി അധികാരമുറപ്പി ച്ചതോടെ പാർട്ടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുകയാണ്. ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലും പാർട്ടി ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമ ന്ത്രിപദം രാജിവച്ച് പാർട്ടിയെ ദേശീയതലത്തിൽ നയിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്നുകഴിഞ്ഞു.

Advertisment

ഇത്തവണ അരവിന്ദ് കെജ്‌രിവാൾ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സജീവമായപ്പോൾ ഡൽഹി എംസിഡി തെരഞ്ഞെ ടുപ്പിൻ്റെ ചുക്കാൻ മനീഷ് സിസോദിയക്കായിരുന്നു.


എംസിഡി ഭരണം ബിജെപിയിൽ നിന്നും പിടിച്ചെടുത്തതോടെ സിസോദിയ പാർട്ടിയിലും നേതൃത്വത്തിലും കൂടുതൽ ശക്തനായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഡൽഹി മുഖ്യമന്ത്രിപദം അദ്ദേഹത്തെ ഏൽപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഇന്ന് കോൺഗ്രസ് ദേശീയതലത്തിൽ ഏറെക്കുറെ നിഷ്പ്രഭമായ സ്ഥിതിയിൽ ബിജെപിക്ക് ബദലായി ആം ആദ്മി പാർട്ടിയെയാണ് രാഷ്ട്രീയനിരീക്ഷകർ നോക്കിക്കാണുന്നത്. അക്കാരണം കൊണ്ടുതന്നെ പാർട്ടിയെ ദേശീയതലത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ ഒരു പൂർണ്ണസമയ അദ്ധ്യക്ഷനായി കെജ്‌രിവാൾ എത്തുമെന്ന തീരുമാനത്തിലാണ് ആം ആദ്മി പാർട്ടി നേതൃത്വം.


കെജ്‌രിവാൾ താമസിയാതെ ഡൽഹി മുഖ്യമന്ത്രി പദം മനീഷ് സിസോദിയയെ ഏൽപ്പിച്ച് പാർട്ടി അദ്ധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഹരിയാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്.


ഡൽഹി എംസിഡി തെരഞ്ഞെടുപ്പ് വിജയം കൈവരിച്ച എഎപിയുടെ മേയറായി ആതിഷി മർലാന എംഎല്‍എ, ആം ആദ്മി പാർട്ടി ഡൽഹി വനിതാ യൂണിറ്റ് അദ്ധ്യക്ഷ നിർമ്മല ദേവി, ക്യാപ്റ്റൻ ശാലിനി സിംഗ് എന്നിവരുടെ പേരുക ളാണ് പരിഗണനയിലുള്ളത്.

ഡൽഹിയിൽ മേയറെ തെരഞ്ഞെടുക്കുന്നത് കൗൺസിലർമാർ ചേർന്നാണ്. ആദ്യവർഷം വനിതകൾക്കായി റിസർവേഷനാണ്. മൂന്നാം വർഷം പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാകും മേയറാകുക. ആകെ 5 വർഷമാണ് ഭരണ കാലാവധി.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഡൽഹിയിൽ അവരുടെ സ്ഥിതി കൂടുതൽ ദയനീയമായി മാറിയിരി ക്കുന്നു. 2017 ൽ നടന്ന എംസിഡി തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ കരസ്ഥമാക്കിയ പാർട്ടിക്ക് ഇത്തവണ ലഭിച്ചത് കേവലം 9 സീറ്റുകൾ മാത്രം.

Advertisment