Advertisment

മഞ്ഞുരുകലിനുശേഷം സിദ്ധരാമയ്യയും ഡികെയും ഒന്നിച്ചെത്തി കെസി വേണുഗോപാലിന്‍റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം. പിന്നെ ഒരേ കാറില്‍ എല്ലാവരുംകൂടി ഖാര്‍ഗെയുടെ വീട്ടിലേയ്ക്ക്. ചിത്രം പങ്കുവെച്ച് അനുരഞ്ജന സന്ദേശം പുറത്തുവിട്ടത് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച കെസി

New Update

publive-image

Advertisment

ഡല്‍ഹി: കര്‍ണാടകയില്‍ നാലേ നാല് ദിവസംകൊണ്ട് പ്രശ്ന പരിഹാരമുണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ചര്‍ച്ചകളുടെ അമരക്കാരന്‍ കെസി വേണുഗോപാല്‍ ഇന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന സന്ദേശം പുറത്തറിയിച്ചത്.

നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷനെ കാണാനെത്തിയതും ഒരുമിച്ച് ഒരേ കാറില്‍. ഈ ഐക്യം ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം വരെയും തുടരണമെന്ന സന്ദേശമാണ് ഹൈക്കമാന്‍റ് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും കൈമാറിയത്.


ഇന്നലത്തെ രാത്രി ചര്‍ച്ചകളിലായിരുന്നു കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പായ്‌ക്കേജ് രൂപപ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്തിമ ധാരണയ്ക്ക് എല്ലാവരും ചേര്‍ന്ന് അംഗീകാരം നല്‍കിയത്.


publive-image

രാവിലെ കെസിയുടെ ലോധി എസ്റ്റേറ്റിലെ 51 -ാം നമ്പര്‍ വസതിയിലെത്തിയ സിദ്ധരാമയ്യക്കും ശിവകുമാറിനും അവിടെത്തന്നെയായിരുന്നു പ്രഭാതഭക്ഷണം. ഒപ്പം കര്‍ണാടക ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുര്‍ജേവാലയുമെത്തി.

തുടര്‍ന്ന് വെള്ള ഇന്നോവ കാറിന്‍റെ മുന്‍സീറ്റില്‍ സിദ്ധരാമയ്യയെ കയറ്റി. പിന്നില്‍ കെസിയും ഡികെയും സുര്‍ജേവാലയും. നേരെ ഖാര്‍ഗെയുടെ വീട്ടില്‍. നേതാക്കളെ സ്വീകരിച്ച ഖാര്‍ഗെ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി ഫോട്ടോയും പകര്‍ത്തിയാണ് ചര്‍ച്ചകള്‍ക്കായി അകത്തേയ്ക്ക് പോയത്.

Advertisment