Advertisment

ടൊറന്റോയുടെ മുഖഛായ മാറുന്നു - 50,000 പുതിയ തൊഴിലവസരണങ്ങളുമായി ആമസോൺ ആസ്ഥാനം കാനഡയിൽ

New Update

ടൊറന്റോ:  ടൊറന്റോ യുടെ മുഖഛായ മാറ്റുവാൻ അൻപതിനായിരം പുതിയ തൊഴിലവസരങ്ങളും ആയി ആമസോണിന്റെ രണ്ടാമത് ആസ്ഥാനം തുടങ്ങുവാൻ അനുമതി ലഭിച്ചിരിക്കുന്നു. 2017 ലാണ് ടൊറന്റോയും അനുബന്ധ നഗര സഭകളും ഇതിനായി ദർഘാസ് സമർപ്പിച്ചത്.

Advertisment

ആസ്ഥാനത്തിന്റെനിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെ 80000 ത്തിൽ പരം പുതിയ തൊഴിലവസരങ്ങൾ ആണ് വന്നു ചേരുന്നത്. 5 ബില്യൺ ഡോളർ മുതല്മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.കൂടാതെ പത്തു ബില്ല്യൻ ഡോളറിനു മേലുള്ള പദ്ധതികളും നടപ്പിലാക്കും.

publive-image

അമേരിക്കയുടെ ഭരണമാറ്റവും,ട്രംപിന്റെ പുതിയ സാമ്പത്തീക നയങ്ങളും ആഗോള തലത്തിൽ വാണിജ്യ മേഖലയിൽ അനിശിതത്വം സൃഷ്ടിക്കുമ്പോൾ ആണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം.

ടോറന്റോയിലും സമീപ നഗരങ്ങൾ ആയ മിസ്സിസോഗ, ബ്രാംപ്ടൻ, ദുർഹം ,ഹാംപ്ടൻ, ഗുവൾഫ്, നോർത്ത് യോർക്ക് എന്നിവിടങ്ങളിൽ പദ്ധതി നടത്തിപ്പിനായുള്ള സാധ്യതകൾ തേടി വരുന്നു. നിലവിൽ ബ്രാംപ്ടണിലും, മിസ്സിസ്സായോഗയിലും ആമസോണിനു ബ്രാഞ്ചുകൾ ഉണ്ട്(2 മില്യൺ ചതുരശ്ര അടി).

ആമസോണിന്റെ ആദ്യ ആസ്ഥാനം യു എസ് ലെ സിയാറ്റിൽ ആണുള്ളത്.8.1 മില്യൺ ചതുരശ്ര അടിയിൽ 33 ശാഖകൾ ഉള്ള യു എസ് ആസ്ഥാനത്തിനു കീഴിൽ 40000 മുകളിൽ ജീവനക്കാർ ജോലി ചെയ്‌തു വരുന്നു.

ആമസോണിന്റെ പുതിയ സംരംഭത്തെ എല്ലാ നഗര സഭാ മേയർ മാരും സ്വാഗതം ചെയ്തു. ഐറ്റി, ഓഫിസ്, അക്കൗണ്ടിങ്, ലോജിസ്റ്റിക്സ്, സ്റ്റോക്സ്, ട്രാൻസ്പോർട്ടേഷൻ, കാറ്ററിങ്, ഓർഡർ പിക്കാർ, ക്വാളിറ്റി എന്നിങ്ങനെ ഉയർന്ന വേതന സേവന വ്യവസ്ഥയിലുള്ള തൊഴിലവസരങ്ങളിൽ ആണ് നിയമനം നടക്കുക എന്ന് ആമസോൺ സി ഇ ഒ ജെഫ് ബിസോസ് പ്രസ്താവിച്ചു.

Advertisment