Advertisment

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണടച്ചു, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും എല്ലാം രക്തം, അവര്‍ കുത്തി വച്ചതിന്റെ പിഴവ് കാരണം ആണ് എനിക്ക് അദേഹത്തിനെ നഷ്ടപ്പെട്ടത്, ഇന്നും ആ വിരഹവേദനയിൽ നിന്ന് ഞാൻ മോചിതയല്ല; ജീവിതത്തിലെ തീരാ നഷ്ടം പറഞ്ഞ് ഡിസ്‌കോ ശാന്തി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഡിസ്‌കോ ശാന്തിയെ അറിയാത്ത തമിഴ് സിനിമാ പ്രേമികള്‍ ഇല്ല. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് നായികയാകണം എന്ന സ്വപ്‌നവുമായി വന്ന ഡിസ്‌കോ ശാന്തിയ്ക്ക് പക്ഷെ സിനിമയില്‍ ആഗ്രഹിച്ചത് പോലൊരു നടിയാവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഐറ്റം ഡാന്‍സുകളിലൂടെ ശാന്തി പ്രേക്ഷക മനം കീഴടക്കി. സില്‍ക് സ്മിതയ്‌ക്കൊപ്പം മത്സരിച്ചു നിന്ന നടി എന്നാണ് ഡിസ്‌കോ ശാന്തിയെ പിന്നീട് വിശേഷിപ്പിച്ചത്.

publive-image

സിനിമയില്‍ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും ജീവിതത്തില്‍ ഹൈലി റൊമാന്റിക് ആയ കാമുകിയാണ് ശാന്തി. തെലുങ്ക് നടന്‍ ശ്രീഹരിയാണ് ഭര്‍ത്താവ്. ബാബ എന്നാണ് ഭര്‍ത്താവിനെ ശാന്തി വിളിയ്ക്കുന്നത്. ആ കണ്ണ് കണ്ട് ഞാന്‍ വീണുപോയി. പൂച്ചക്കണ്ണും, മസില്‍ ബോഡിയും ഒക്കെ കണ്ടാല്‍ വീണു പോകാത്തത് ആരാണ് എന്നാണ് ശാന്തി ചോദിയ്ക്കുന്നത്.

ശാന്തിയുടെ ജീവിതത്തിലെ ആദ്യത്തെ തീരാ നഷ്ടം മകളുടെ മരണമായിരുന്നു. പിന്നാലെ ശ്രീഹരിയും പോയി. 2013 ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഒരു തല കറക്കം വന്നതിനെ തുടര്‍ന്നാണ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അവര്‍ കുത്തി വച്ചതിന്റെ പിഴവ് കാരണം ആണ് ബാബ എനിക്ക് നഷ്ടപ്പെട്ടത് എന്ന് ശാന്തി പറയുന്നു. പക്ഷെ ഭാഷ അറിയാത്ത ആ നാട്ടില്‍ നിന്ന് അവര്‍ക്ക് എതിരെ കേസ് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ശേഷിക്കുന്ന രണ്ട് മക്കളെ എനിക്ക് വളര്‍ത്തി വലുതാക്കണം ആയിരുന്നു.

publive-image

ആശുപത്രിയില്‍ എന്നോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ബാബ കണ്ണടച്ചത്. കണ്ടതും ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും എല്ലാം രക്തം വന്നു. ഞാന്‍ മാത്രമേ അപ്പോള്‍ അടുത്തുണ്ടായിരുന്നുള്ളൂ. കൂവി വിളിച്ചപ്പോള്‍ രണ്ട് ഡോക്ടേഴ്‌സ് വന്നു. ഒരു മലയാളിയും, ഒരു തെലുങ്ക് കാരിയും. അവരെന്നെ തള്ളി പുറത്താക്കി. ഞാന്‍ നോക്കുമ്പോള്‍ ബെഡ്ഡിലും തറയിലും എല്ലാം രക്തമായിരുന്നു.

 

publive-image

വൈകുന്നേരം മൂന്ന് മൂന്നര മണിയ്ക്ക് ബാബ മരണപ്പെട്ടിരുന്നു. രാത്രി പത്ത് മണിയൊക്കെ കഴിഞ്ഞപ്പോഴാണ് എന്നെ വിവരം അറിയിച്ചത്. ബാബ ഇല്ലാതെ ഒരു നേരത്തെ ഭക്ഷണം പോലും ഞാന്‍ കഴിക്കില്ല. ഷൂട്ടിങിന് രണ്ട് ദിവസം എവിടെയെങ്കിലും വിട്ടു നിന്നാല്‍ പോലും ഭയങ്കര മിസ്സിങ് ആണ്. ഷൂട്ടിങിന് ഇടയില്‍ ലഞ്ചിന് വന്നില്ല എങ്കില്‍ എല്ലാം പാക്ക് ചെയ്ത് ഞാന്‍ സെറ്റിലേക്ക് പോകും. അത്രയ്ക്ക് പോലും പിരിഞ്ഞിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.

ആ മരണത്തില്‍ നിന്ന് ഇപ്പോഴും എനിക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഒരു ഫീലാണ്. വീട്ടില്‍ എന്റെ കണ്ണ് എത്തുന്നിടത്ത് എല്ലാം ഫോട്ടോ ഉണ്ട്. ബാബയുടെ മരണത്തിന് ശേഷം ഞങ്ങളുടെ ബെഡ് റൂമില്‍ കിടക്കാന്‍ രണ്ട് പ്രാവശ്യം ഞാന്‍ ശ്രമിച്ചു. പക്ഷെ എന്നെ കൊണ്ട് പറ്റുന്നില്ല. ഇതുവരെയും ആ റൂമിലേക്ക് എനിക്ക് പോകാന്‍ എനിക്ക് കഴിയുന്നില്ല. ബാബ അഭിനയിച്ച സിനിമകളും ഞാന്‍ കാണാറില്ല. എന്നെ കൊണ്ട് അതിന് സാധിയ്ക്കില്ല.

publive-image

ഇപ്പോള്‍ എനിക്ക് എന്റെ രണ്ട് മക്കളാണ് എല്ലാം. എന്റെ കണ്ണൊന്ന് നിറഞ്ഞാല്‍ അവര്‍ അറിയും. ഉറങ്ങുമ്പോള്‍ പോലും എന്റെ ഇടവും വലവും ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിയ്ക്കുന്നത്. മക്കളെ പോലെയല്ല, എന്റെ നല്ല രണ്ട് സുഹൃത്തുക്കളെ പോലെയാണ്. ബാബയും ഞാനും അങ്ങിനെയായിരു്‌നനു, ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് അപ്പുറം ഞങ്ങള്‍ നല്ല രണ്ട് സുഹൃത്തുക്കളായിരുന്നു.

1992 ല്‍ ആണ് ഞങ്ങളുടെ ആദ്യത്തെ കല്യാണം കഴിഞ്ഞത്. ആറ് വര്‍ഷം ആര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ എവിടെ ഷൂട്ടിങിന് പോയാലും അപ്പോഴൊക്കെ ബാവയും ഉണ്ടാവും. പക്ഷെ കാണുന്നര്‍ക്ക് ആര്‍ക്കും അറിയാന്‍ കഴിയില്ല, സാധാരണ പെരുമാറുന്നത് പോലെ പെരുമാറും. ഷൂട്ടിങ് എല്ലാം കഴിഞ്ഞാല്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരേ റൂമിലാണ്. ഇന്റസ്ട്രിയിലുള്ളവര്‍ക്ക് പലര്‍ക്കും അറിയാമെങ്കിലും ആരും പുറത്ത് പറഞ്ഞില്ല. 1998 ല്‍ ആണ് എല്ലാവരും അറിയെ ഒരു കല്യാണം കൂടെ ചെയ്തത്.

Advertisment