Advertisment

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ; ‘ആയിഷ’ ; ആദ്യ മലയാള- അറബിക് ചിത്രവുമായി മഞ്ജു വാര്യർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ. സിനിമ സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നത്. എന്നാൽ ഈ പിറന്നാൾ ദിനത്തിൽ താരത്തിന് കിട്ടിയ എറ്റവും വലിയ സമ്മാനമാണ് ‘ആയിഷ’. ആദ്യ മലയാള- അറബിക് ചിത്രവുമായി എത്തിയിരിക്കുകെയാണ് മഞ്ജു വാര്യർ.

നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ൽ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം കരസ്ഥമാക്കി.

മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കോമേഴ്‌സ്യൽ മലയാള-അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.

ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിലും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

cinema
Advertisment