Advertisment

'തുടക്കത്തിൽ നല്ല പെണ്ണായിരുന്നു. സ്വയം നശിപ്പിച്ചു' 'ബീഫ് ലേഗ് പീസ് കടയിൽ തൂക്കി വെച്ചിരിക്കുന്നത് പോലെ ഉണ്ട്; റിമയേയും വെറുതെ വിടാതെ സൈബർ ആങ്ങളമാർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടിമാർ മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ സൈബർ ആക്രമണം പതിവാണ്. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കാതെ നടിമാരുടെ ഫോട്ടോകളിൽ വളരെ മോശമായി കമന്റുകൾ ഇടുന്ന ആളുകളും നിരവധിയാണ്. മുമ്പ് അനശ്വര രാജൻ ഷോർട്സ് ധരിച്ച് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകളുമായി എത്തിയിരുന്നു.

താരം കാലുകൾ പ്രദർശിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ശേഷം മലയാളത്തിലെ നടിമാരെല്ലാം ഇതിനെതിരെ പ്രതിഷേധിച്ച് ചലഞ്ചുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്ത് വസ്ത്രം ധരിക്കണം എന്നത് തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നാണ് നെ​ഗറ്റീവ് കമന്റുകൾക്കെതിരെ ചിലർ കുറിച്ചത്. നടിമാർക്ക് നേരെ മാത്രമാണ് ഇത്രയേറെ സൈബർ ബുള്ളിയിങ് നടക്കുന്നത്.

publive-image

വസ്ത്രത്തിന് ഇറക്കം കുറയുമ്പോൾ മാത്രമല്ല ശരീരത്തിന്റെ നിറം, ഭാരം എന്നിവയെ കുറിച്ചുള്ള അശ്ലീല കമന്റുകൾ ഇടുന്നവരുമുണ്ട്. ഇപ്പോൾ സൈബർ ബുള്ളിയിങ് നടന്നുകൊണ്ടിരിക്കുന്നത് നടി റിമാ കല്ലിങ്കലിന് നേരെയാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമ ഇപ്പോൾ ഭർത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണ്.

റഷ്യയില്‍നിന്നുള്ള തന്റെ ഓരോ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. ഫാഷനിലും സ്റ്റൈലിലും വളരെയേറെ ശ്രദ്ധാലുവായ താരം മനോഹരമായ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് റഷ്യൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ​ഡീപ്പ് നെക്ക് ഗൗൺ, ഷോർട്സ്, ഷർട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളിൽ ധരിച്ചിരിക്കുന്നത്. ആഷിക് അബു തന്നെയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

മോഡേൺ വേഷങ്ങൾ ധരിച്ച് ഫോട്ടോകൾ പകർത്തി പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മേശമായ സന്ദേശം സമൂഹത്തിന് നൽകുന്നുവെന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. 'ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഒരു ആത്മ നിർവൃതി അല്ലേ...?' 'തുടക്കത്തിൽ നല്ല പെണ്ണായിരുന്നു. സ്വയം നശിപ്പിച്ചു' 'ബീഫ് ലേഗ് പീസ് കടയിൽ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യൽ മീഡിയയിൽ ഫെമിനിസം ചർദ്ദിക്കുന്ന സമയം ജിം പോയാൽ ഉപകാരമായേനെ....' എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് വന്ന കമന്റുകൾ.

എന്നാൽ പതിവ് പോലെ റിമ ഒന്നിനും മറുപടി നൽകിയില്ല. സോഷ്യൽമീഡിയകളിൽ നിറയുന്ന മോശം കമന്റുകൾ സാധാരണ താരം അവ​ഗണിക്കുകയാണ് പതിവ്. ലോക്ക് ഡൗൺ കൊവിഡ് കാലത്ത് യാത്രകളും സിനിമാ ജീവിതവും ഒരുപോലെ നിലച്ചപ്പോൾ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്ന് അഭിമുഖങ്ങളിൽ റിമ പറയാറുണ്ടായിരുന്നു. നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള റിമയുടെ ചില തുറന്നുപറച്ചിലുകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും മലയാളികൾക്ക് ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്.

cinema
Advertisment