Advertisment

ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു; ‘കാണെക്കാണെ’ 17 ന് ഒടിടിയിൽ; ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സെപ്റ്റംബർ 17ന് റിലീസിന് ഒരുങ്ങുന്ന ചിത്രമായ കാണെക്കാണെയിലെ ‘പാൽനിലാവിൻ’ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകി, സിത്താര കൃഷ്ണകുമാറാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെ സങ്കീർണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന ചിത്രത്തിലെ പ്രതിപാദ്യ വിഷയത്തിനോട് നീതി പുലർത്തുന്ന ഒരു മനോഹര ഗാനമാണ് ‘പാൽനിലാവിൻ. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിറയ്‌ക്കുന്ന ഈ പാട്ടിന്റെ ദൃശ്യങ്ങളിൽ ടോവിനോ തോമസ്, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട്, മാസ്റ്റർ അലോഖ് കൃഷ്ണ എന്നിവരാണ് ഭാഗമാകുന്നത്.

‘പൂമുത്തോളെ’ എന്ന ഹൃദയസ്പർശിയായ ഗാനം മലയാളികൾക്ക് സമ്മാനിച്ച രഞ്ജിൻ രാജിന്റെ മറ്റൊരു മികച്ച കമ്പോസിഷൻ ആണ് പാൽനിലാവിൻ. ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഈ പാട്ടിനു ശബ്ദ മാധുര്യം നൽകിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറാണ്.

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം, സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോമായ സോണി ലിവ് വഴി റിലീസ് ചെയ്യും. സോണി ലിവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണ് കാണെക്കാണെ.

ഇതിനു മുൻപ് നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കുവെച്ച ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക്‌ പോസ്റ്ററും, ടീസറും, ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ കാണെക്കാണയുടെ ഭാഗമായിട്ടുണ്ട്. ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്.

cinema
Advertisment