Advertisment

മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ഉരു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉരു. ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ പി രാമനുണ്ണി റിലീസ് ചെയ്‍തു. ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

ഇ എം അഷ്‌റഫിന്റെ ഉരു എന്ന ചിത്രം പറയുന്നത് ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ്. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ അഭിനയിക്കുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്‍ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ കൂടി ഉരുവിൽ പങ്കുവെക്കുന്നു.

publive-image

റിലീസിന് തയ്യാറായ ഉരുവിൽ മാമുകോയയ്ക്കു പുറമെ മഞ്‍ജു പത്രോസ്, അർജുൻ, ആൽബർട്ട് അലക്സ് അനിൽ ബാബു, അജയ് കല്ലായി, രാജേന്ദ്രൻ തായാട്ട് , ഗീതിക , ശിവാനി, സാഹിർ പി കെ , പ്രിയ , എന്നിവരാണ് അഭിനേതാക്കൾ. സാം പ്രൊഡക്ഷന്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ് ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ , അസ്സോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ് , എഡിറ്റർ ഹരി ജി നായർ , നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ സംബന്ധിച്ചു . ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, കമൽ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവർമ. എ സാബു , സുബിൻ എടപ്പകത്തു എന്നിവരാണ് സഹ നിർമാതാക്കൾ.

NEWS
Advertisment