Advertisment

‘പപ്പാ, അങ്ങയുടെ സ്‌നേഹവും ഓര്‍മകളും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും കവര്‍ന്നെടുക്കില്ല'; പിതാവിന്റെ ഓര്‍മയില്‍ ഉള്ളുതൊടുന്ന വാക്കുകളുമായി മിയ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് തോന്നാറുമുണ്ട്. കാരണം അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പുകളില്ലാതെയാണ് മരണം പെടുന്നനെ കവര്‍ന്നെടുക്കാറ്.

അടുത്തിടെയാണ് ചലച്ചിത്രതാരം മിയയുടെ പിതാവിനേയും മരണം കവര്‍ന്നത്. പിതാവിന്റെ ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് മിയയുടെ വാക്കുകള്‍. ‘അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും.

അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍ നിന്നും എടുത്തു കളയില്ല’ എന്നു വാക്കുകളില്‍ നിന്നുമാണ് കുറിപ്പിന്റെ ആരംഭം. പിതാവിനും മാതാവിനും ഒപ്പമുള്ള ഒരു മനോഹര ചിത്രവും മിയ പങ്കുവെച്ചിട്ടുണ്ട്. ‘പപ്പാ, അങ്ങയുടെ സ്‌നേഹവും ഓര്‍മകളും ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും ആരും കവര്‍ന്നെടുക്കില്ല.

ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, അതിന് പരിഹാരവുമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ പപ്പ നല്‍കിയിട്ടുള്ള സ്‌നേഹത്തിന്റെ ഓര്‍മകളായിരിക്കും ഞങ്ങള്‍ക്ക് കരുത്ത്. മിസ്സ് യു പപ്പാ’ എന്നും മിയ കുറിച്ചു. മിയയുടെ പിതാവായ ജോര്‍ജ് ജോസഫ് സെപ്റ്റംബര്‍ 21 നാണ് മരണപ്പെട്ടത്. 75 വയസ്സായിരുന്നു പ്രായം.

https://www.facebook.com/miyaonline/posts/405693604254377

cinema
Advertisment