Advertisment

ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയിരിക്കുന്നത്. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല

New Update

publive-image

Advertisment

ഡൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആര്യന്റെ അഭിഭാഷകർ ജാമ്യപേക്ഷ ഫയൽ ചെയ്യും.

ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്. ബോളിവുഡിന് ലക്ഷ്യം വെച്ചുള്ള ബോധപൂർവ്വമുള്ള നീക്കമാണെന്ന ആരോപണങ്ങൾ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിച്ചു.

അതേസമയം രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചു പ്രതികളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ഇവരുടെ കസ്റ്റഡി ആവശ്യപ്പെടും. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്.

രാത്രി ഷാറൂഖാൻറെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയിരുന്നു. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി.

പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്

NEWS
Advertisment