Advertisment

'അവന് സുഖമായി വരുന്നു'; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ജൂഹി റുസ്‍തഗി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കഴിഞ്ഞ മാസമാണ് സീരിയൽ താരം ജൂഹി റുസ്‍തകിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചത്. സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. പരിക്കുകളോടെ രക്ഷപ്പെട്ട സഹോദരൻ ചികിത്സയിലായിരുന്നു.

വ്യക്തിപരമായ ആ വലിയ നഷ്‍ടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ജൂഹി. എന്നാൽ ഇപ്പോഴിതാ ആരാധകരോട് സംവദിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആരാധകരുമായി നടത്തിയ ചോദ്യത്തര സെഷനിൽ, അവരുടെ ചോദ്യങ്ങൾക്ക് ജൂഹി മറുപടി നൽകി.

അതിൽ സഹോദരനെ കുറിച്ചുള്ള ചോദ്യത്തിൽ, അവൻ പരുക്കിൽ നിന്ന് മുക്തനായി വരികയാണെന്നും ജൂഹി പറഞ്ഞു. ഒപ്പം മോശം സമയത്ത് കൂടെ നിന്ന എല്ലാവർക്കും ജൂഹി നന്ദി പറഞ്ഞു. കഴിഞ്ഞ മാസം 11നായിരുന്നു ജൂഹി റുസ്‍തഗിയുടെ അമ്മ ഭാഗ്യലക്ഷ്‍മി വാഹനാപകടത്തിൽ മരിച്ചത്.

 

cinema
Advertisment