Advertisment

'ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലുമെല്ലാം ഞാൻ തനിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. കാരണം ഞാൻ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകൾ എന്നോട് പറയുമായിരുന്നു'; ബുളീമിയ രോഗത്തിൽ നിന്നും അതിജീവിച്ച കഥ പറഞ്ഞ് പാർവ്വതി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബുളീമിയയെ അതിജീവിച്ച അനുഭവം തുറന്നുപറഞ്ഞ് നടി പാർവ്വതി തിരുവോത്ത്. മാനസിക സമ്മർദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച് ആളുകൾ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മാനസികമായി തളർത്തിയിരുന്നു.

അത്തരം അഭിപ്രായങ്ങളും തമാശ കമന്റുകളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ കൊണ്ട് എത്തിച്ചതെന്നും പാർവ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വർഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താൻ ബുളീമിയയെ അതിജീവിച്ചതെന്നും പാർവ്വതി പറയുന്നു.

ചിരിക്കുമ്പോൾ തന്റെ കവിൾ വലുതായി കാണുന്നതിനാൽ വർഷങ്ങളോളം ചിരിച്ചിരുന്നില്ല.  എന്നാൽ സുഹൃത്തുക്കളുടേയും ഫിറ്റ്‌നസ് കോച്ചിന്റേയും തെറാപ്പിസ്റ്റിന്റേയും സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാൻ തനിക്ക് സാധിച്ചുവെന്ന് പാർവ്വതി പറയുന്നു. ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്ക് പോയാലുമെല്ലാം ഞാൻ തനിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി.

കാരണം ഞാൻ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ചും ആളുകൾ എന്നോട് പറയുമായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ തന്നെ കുറച്ചു കഴിച്ചുകൂടെ എന്ന് തന്നോട് അവർ ചോദിക്കുമായിരുന്നു. അത് കേട്ടാൽ പിന്നെ ഒന്നും കഴിക്കാൻ സാധിക്കില്ലെന്നും പാർവ്വതി പറഞ്ഞു.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മൾ നടത്തുന്ന അനാവശ്യമായ അഭിപ്രായങ്ങൾ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥക്ക് കാരണമാവാം. അതിനാൽ അത്തരം അഭിപ്രായങ്ങളും കമന്റുകളും ദയവ് ചെയ്ത് പറയാതിരിക്കുക എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് പാർവ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

https://www.instagram.com/p/CUt_PPNMDrS/?utm_source=ig_web_copy_link

cinema
Advertisment