Advertisment

ഇത് കൗമാരം മുതലുള്ള ചര്‍മ്മപ്രശ്നം; തുറന്നുപറഞ്ഞ് യാമി ഗൗതം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

താൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന ശാരീരികാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം. 'കെരാറ്റോസിസ് പിലാരിസ്' എന്ന ചർമ്മത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ചാണ് യാമി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കൗമാരക്കാലം മുതൽ താൻ ഈ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും യാമി പറയുന്നു. ചർമ്മം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതലും കാണുന്നത്.

വർഷങ്ങളായി കടന്നുപോകുന്ന ഈ അവസ്ഥയോടുള്ള എല്ലാ ഭയത്തെയും അരക്ഷിതാവസ്ഥയെയും മാറ്റിനിര്‍ത്തി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു.

ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നുപറയാന്‍ താരം തീരുമാനിച്ചത്. ചർമ്മത്തി‍ലെ പാടുകൾ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു എന്നും യാമി കുറിച്ചു.

cinema
Advertisment